കല്ലടിക്കോട്:മുസ്ലിം ലീഗ് സ്ഥാപക ദിനത്തോടനുബന്ധിച്ച് കോ ങ്ങാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സ്ഥാപക ദിനാചര ണവും മുസ്ലിം ലീഗ് നേതൃത്വക്യാമ്പും സംഘടിപ്പിച്ചു കരിമ്പ എച്ച്. ഐ.എസ് ഹാളില്‍ നടന്ന ക്യാമ്പ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കള ത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡ ണ്ട് യൂസുഫ് പാലക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജന റല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം ‘സംഘാടനം’എന്ന വിഷയ ത്തില്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ മുസ്ലിംലീഗ് ട്രഷറര്‍ പി.എ തങ്ങള്‍, വൈസ് പ്രസിഡണ്ട് കെ.പി മൊയ്തു, സെക്രട്ടറി എം.എസ് നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംഘടന പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ക്യാമ്പ് ചര്‍ച്ച ചെയ്തു.’നവ ഇന്ത്യയും പുതിയ നേതൃത്വവും’ എന്ന വിഷയത്തില്‍ ഡോ.സുലൈമാന്‍ മേല്‍പത്തൂര്‍ അംഗങ്ങള്‍ക്കായി ക്ലാസെടുത്തു. മുസ്ലിം ലീഗ് സ്ഥാപക ദിന സമ്മേളനത്തിന്റെ കൂടി ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ വ്യത്യസ്ത മേഖലയില്‍ പ്രാഗാല്ഭ്യം തെളിയിച്ചവര്‍ക്കുള്ള പുരസ്‌ക്കാര സമര്‍പ്പണം നടത്തി.

മുസ്ലിം ലീഗ് ശാഖ-പഞ്ചായത്ത് ഭാരവാഹികള്‍, നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, പോഷക സംഘടനകളുടെ പഞ്ചാ യത്ത് നിയോജക മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവരെ ഉള്‍പ്പെടു ത്തിയാണ് ക്യാമ്പ് നടത്തിയത്.പി. എം അന്‍വര്‍ സാദിക്ക് , പി.എസ് അബ്ദുല്‍ കരീം മുസ്ലിയാര്‍, അബ്ബാസ് കൊറ്റിയോട്, വി.കെ മുഹമ്മദ്, പി.എം. സലാഹുദ്ധീന്‍, സി. വി യൂസഫ്, ഹമീദ് ഹാജി, നിസാമുദ്ധീന്‍ പൊന്നംകോട്, യൂസഫ് കല്ലടി , എ.എം. മുഹമ്മദ് ഹാരിസ്, പടുവില്‍ മുഹമ്മദാലി, അബ്ബാസ് മേലേതില്‍, പി.കെ അബ്ദുള്ളക്കുട്ടി, റിയാസ് നാലകത്ത്, എ.എം അലിഅസ്‌കര്‍ മാസ്റ്റര്‍, അഷ്‌റഫ് വാഴമ്പുറം , ഹുസൈന്‍ വളവുള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!