കല്ലടിക്കോട്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച അരി കല്ലടിക്കോടന്‍ ജൈവ കുത്തരി എന്ന പേരില്‍ വിപണിയിലി റക്കി കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്ക്.നീതി സൂപ്പര്‍മാര്‍ ക്കറ്റിലൂടേയും ഇക്കോഷോപ്പിലൂടെയുമാണ് വില്‍പ്പന.അഞ്ച് കിലോ യുള്ള സഞ്ചിയിലാക്കിയാണ് വിപണനം.ഒരു കിലോയ്ക്ക് 50 രൂപ യാണ് ഈടാക്കുന്നത്.മുട്ടിക്കല്‍ കണ്ടം തരിശ് ഭൂമിയിലും മാധ്യമ പ്രവര്‍ത്തകന്‍ രാജേഷിന്റെ കൃഷിയിടത്തിലുമാണ് കൃഷിയിറ ക്കിയത്.
മണ്ണാര്‍ക്കാട് കൃഷി അസി.ഡയറക്ടര്‍ സാജന്‍ ടികെ ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് എഎം മുഹമ്മദ് ഹാരിസ് അധ്യക്ഷനാ യി.കെഎസ് സുരേഷ്,മധുമിത ടീച്ചര്‍ എന്നിവര്‍ക്ക് ആദ്യവില്‍പ്പന നടത്തി.കൃഷി ഓഫീസര്‍ പി. സാജിദലി മുഖ്യ പ്രഭാഷണം നട ത്തി.ബാങ്ക് ഡയറക്ടര്‍മാരായ കെ. കെ. ചന്ദ്രന്‍, യൂസുഫ് പാലക്കല്‍,
വി. സി. ഉസ്മാന്‍,സി. കെ. മുഹമ്മദ് മുസ്തഫ,വി.യു. അബ്ദുല്‍സമദ്, ലത,തുടങ്ങിയവര്‍ സംസാരിച്ചു.കെ. വേണുഗോപാല്‍ സ്വാഗതവും ബാങ്ക് സെക്രെട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു.