മണ്ണാര്‍ക്കാട് :ഉഭയമാര്‍ഗം വാര്‍ഡില്‍ ഐസുംകുന്ന് ഭാഗത്തെ വോ ള്‍ട്ടേജ് പ്രശ്‌നത്തിന് പരിഹാരമാവശ്യപ്പെട്ട് വാര്‍ഡ് കൗണ്‍ സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശിയും നാട്ടുകാരും കെഎസ്ഇ ബിയ്ക്ക് നിവേദനം നല്‍കി.നിരവധി വീടുകള്‍ ഉള്ള പ്രദേശത്ത് ഇടയ്ക്കിടെ വൈദ്യുതി പോകുന്നതും വോള്‍ട്ടേജ് ക്ഷാമവും ജന ങ്ങളെ ബുദ്ധിമു ട്ടിലാഴ്ത്തുന്നുണ്ട്.വൈദ്യുതി തടസ്സം വിദ്യാര്‍ ത്ഥി കളെയാണ് ഏറെ ബാധിക്കുന്നത്.

ഈ ഭാഗത്തേക്കുള്ള സിംഗിള്‍ ഫേസ് വൈദ്യുതി ലൈന്‍ മാറ്റി ത്രീ ഫേസ് വൈദ്യുതി ലൈന്‍ ആക്കി മാറ്റിയാല്‍ പ്രശ്‌നത്തിന് പരിഹാര മാകുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇതിനാവ ശ്യമായ നടപ ടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കൗണ്‍സിലറും നാട്ടുകാരും മണ്ണാര്‍ക്കാട് കെഎസ്ഇബി അസി.എഞ്ചിനീയര്‍ക്ക് നിവേദനം നല്‍ കിയത്.ഉടനടി പരിഹാരമുണ്ടാക്കാമെന്ന് എഇ മറുപടി നല്‍കിയ തായി കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!