മണ്ണാര്‍ക്കാട്:തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷകള്‍ മാറ്റി വെച്ച ഇടത് സര്‍ക്കാരിന്റെ തീരുമാനം വിദ്യാ ര്‍ത്ഥികളുടെ അക്കാദമിക് താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാ രോപിച്ച് കെപിഎസ്ടിഎ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഇടത് അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനാണ് പൊതുപരീക്ഷകള്‍ മാറ്റി വെച്ചതെന്നും ഇത് വിദ്യാര്‍ത്ഥി വഞ്ചനയാണെന്നും കെപിഎസ്ടിഎ ആരോപിച്ചു.
സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ജേക്കബ്ബ് മത്തായി അധ്യ ക്ഷനായി.സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം അസീസ് ഭീമനാട് മുഖ്യപ്രഭാഷണം നടത്തി. രാജലക്ഷ്മി.ജി, എം.വിജയരാഘവന്‍, എ.മുഹമ്മദാലി,പി.കെ.അബ്ബാസ്,ജാസ്മിന്‍ കബീര്‍,മനോജ് ചന്ദ്ര ന്‍,ബിജു.എ,ഹബീബുള്ള അന്‍സാരി, ശ്രീലത,നരസിംഗ്, രാജന്‍. ഇ,യു.കെ.ബഷീര്‍,സജീവ് ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.