മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ ത്ഥി യായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി നിലവിലെ എം എല്‍എയു മായ അഡ്വ.എന്‍.ഷംസുദ്ദീന്‍ വീണ്ടും ജനവിധി തേടും.ഇന്ന് വൈകീ ട്ടോടെ മലപ്പുറത്ത് വച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.ഷംസുദ്ദീന്‍ തിരൂരിലേക്ക് മാറുമെന്ന് പ്രചരണമുണ്ടാ യിരുന്നു.ഇങ്ങിനെ വന്നാല്‍ പ്രാദേശിക നേതാക്കളെ പരിഗണിക്ക ണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ നടന്ന ചര്‍ച്ചകളില്‍ പലപേരുകളും ഉയര്‍ന്ന് വന്നിരുന്നു.എന്നാല്‍ ഷംസുദ്ദീന്‍ തന്നെ വീണ്ടും മത്സരിക്കുമെന്നാണ് പിന്നീട് കേട്ടത്.ഇത് സ്ഥിരീകരിച്ച് പ്രഖ്യാപനമെത്തിയതോടെ അണികള്‍ ആവേശത്തി ലായി.
ഭരണനിര്‍വ്വഹണത്തിലെ മികവും നേതൃത്വപാടവും വികസനകാ ര്യങ്ങളിലെ ദീര്‍ഘവീക്ഷണവുമെല്ലാം നേതൃത്വത്തിനും അണിക ള്‍ക്കുമെന്നതു പോലെ ജനങ്ങള്‍ക്കും ഷംസുദ്ദീനെ സ്വീകാര്യനാക്കി യത്.സമന്വയത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന നേതാവിന്റെ ജനസമ്മതിയാണ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയിലേ ക്ക് പാര്‍ട്ടി വീണ്ടുമെത്തിച്ചിരിക്കുന്നത്.2011ലാണ് തിരൂരില്‍ നിന്നും ഷംസുദ്ദീന്‍ മണ്ണാര്‍ക്കാട്ടേക്ക് മത്സരിക്കാനായി എത്തുന്നത്. അന്ന ത്തെ നിയമ സഭാ തിരഞ്ഞെടുപ്പില്‍ സിപിഐയുടെ പ്രമുഖ നേതാ വായ വി ചാമുണ്ണിയോടാണ് ഏറ്റുമുട്ടിയത്.8270 വോട്ടിന്റെ ഭൂരിപ ക്ഷത്തോടെ ഷംസുദ്ദീന്‍ മണ്ഡലത്തില്‍ വെന്നിക്കൊടി പാറിച്ചു. 2016ല്‍ സിപിഐ ജില്ലാ സെക്രട്ടറിയായ കെപി സുരേഷ് രാജായി രുന്നു എതിരാളി.12,325 വോട്ടിന്റെ ഭൂരിപക്ഷത്തല്‍ ഷംസുദ്ദീന്‍ വീണ്ടും വിജയിച്ചു.സിപിഐ ജില്ലാ സെക്രട്ടറിയായ കെപി സുരേഷ് രാജിനെ തന്നെയാണ് മണ്ഡലം തിരിച്ച് പിടിക്കാനായി ഇടതുപക്ഷം ഗേദയിലിറക്കിയിരിക്കുന്നത്.മൂന്നാം വിജയം തേടിയാണ് ഷംസുദ്ദീ ന്‍ ഇറങ്ങുന്നതും.കഴിഞ്ഞ ദിവസം മുതല്‍ സുരേഷ് രാജ് പ്രചരണം തുടങ്ങിയിരുന്നു.ഷംസുദ്ദീന്‍ അടുത്ത ദിവസം മുതല്‍ പ്രചരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.
അഡ്വ. എന്‍. ഷംസുദ്ദീന്‍
മണ്ണാര്‍ക്കാട്: എന്‍. മുഹമ്മദ്കുട്ടിയുടേയും, വി.വി . മറിയക്കുട്ടിയുടെ യും മകനായി മലപ്പുറം ജില്ലയിലെ തിരൂര്‍ പറവണ്ണ കോളപ്പാട്ട് വീട്ടി ല്‍ ജനനം. പറവണ്ണ ഗവ. ഹൈസ്‌കൂള്‍, തുഞ്ചന്‍ കോളേജ്, തിരൂര ങ്ങാടി പിഎസ് എംഒ കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ ത്തിന് ശേഷം കോഴിക്കോട് ലോ കോളേജില്‍ നിന്നും നിയമ ബിരു ദം നേടി. കോളേജ് വിദ്യാഭ്യാസ കാലത്ത് നാല് തവണ യുയുസി ആയിരുന്നു1991 ല്‍ വിദ്യാര്‍ഥി പ്രതിനിധിയായി കാലിക്കറ്റ് യൂണി വേഴ്‌സിറ്റി സെനറ്റ് മെമ്പര്‍, എംഎസ് എഫ് മലപ്പുറം ജില്ലാ പ്രസി ഡന്റ് , സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2005 ല്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പറായി. 2011ലും 2016 ലും മണ്ണാര്‍ക്കാട് നിന്നും നിയമസഭാംഗ മായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷം നിയമസഭയുടെ വിവിധ കമ്മറ്റികളില്‍ അംഗമായിരുന്നു. നിയമസഭാംഗം എന്ന നിലയില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചി ട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന നാഷണല്‍ ലെജിസ്ലേച്ചേഴ്‌സ് കോണ്‍ഫ റന്‍സില്‍ സംസ്ഥാന നിയമസഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. മികച്ച നിയമസഭാ സാമാജികനുള്ള കെ.കെ. നായര്‍ ശ്രേഷ്ട സാമാജിക പുരസ്‌കാരം നേടി. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണകളിലായി ശ്രദ്ധേയമായ വികസന പദ്ധതികള്‍ നടപ്പിലാക്കി. നിലവില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പദവിയും വഹിക്കു ന്നു.ഭാര്യ: കെ.പി. റാഫിദ.മകള്‍: എന്‍. ഷെഹര്‍സാദ് എംബിബി എസ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിനി. മരുമകന്‍: മഞ്ചേരി സ്വദേശി ഡോ.അഷറഫ് വാസില്‍.