അലനല്ലൂര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മിന്നിതിളങ്ങിയ എടത്തനാട്ടുക രയുടെ പ്രിയ പുത്രന്‍ സുഹൈര്‍ വി.പിക്ക് നാളെ ജന്മനാടിന്റെ സ്വീ കരണം. നാടിന്റെ യശസ്സ് വാനോളമുയര്‍ത്തി ഐ.എസ്.എല്ലില്‍ തന്റെ പേര് എഴുതി ചേര്‍ത്താണ് സുഹൈര്‍ തേരോട്ടം അവസാനി പ്പിച്ചത്. നാളെ വൈകീട്ട് നാല് മണിയോടെ ജില്ലാ അതിര്‍ത്തിയായ കാഞ്ഞിരംപാറയില്‍ നിന്നും തുറന്ന വാഹനത്തില്‍ എടത്തനാട്ടു കരയിലേക്ക് താരത്തെ അനയിക്കും. വാദ്യമേളങ്ങളുടെ അകമ്പടി യോടെ റോഡ് ഷോ ഉണ്ടാകും. എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബി ന്റെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കുന്നത്.