മണ്ണാര്‍ക്കാട്:എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെപി സുരേഷ് രാജ് മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലത്തില്‍ പ്രചരണത്തിന് തുടക്കമിട്ടു. മണ്ഡ ലത്തിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് ഇടതുയുവജന സംഘടനകളുടെ നേതൃത്വത്തില്‍ ആവേശകരമായ വരവേല്‍പ്പ് നല്‍കി.നിയോജക മണ്ഡലത്തിന്റെ അതിര്‍ത്തിയായ നെല്ലിപ്പുഴയില്‍ ഹാരമണിയിച്ച് പ്രവര്‍ത്തകര്‍ സ്വീകരിച്ചു.സ്ഥാനാര്‍ത്ഥിയ ആനയിച്ച് നഗരത്തില്‍ പ്രകടനവും നടത്തി.പ്രകടനം സിപിഐ ഓഫീസ് പരിസരത്ത് സമാപിച്ചു.
കൃഷിക്കാരുടേയും ആദിവാസികളുടേയും തൊഴിലാളികളുടേയു മെല്ലാം ജീവിതം സംരക്ഷിച്ച് പോകുന്ന ഒരു ഭരണകൂടമാണ് സംസ്ഥാനത്തുള്ളതെന്നും ആ ഭരണ തുടര്‍ച്ചക്കായി മണ്ണാര്‍ക്കാട്ടു കാര്‍ സഹായിക്കുമെന്നാണ് കരുതെന്ന് കെപി സുരേഷ് രാജ് പറ ഞ്ഞു.മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ മികവല്ല നയങ്ങളാണ് തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നതെന്നും കെപി സുരേഷ് രാജ് പറ ഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യ ങ്ങളും ഈ തിരഞ്ഞെടുപ്പില്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി കെപി സുരേഷ് രാജിനെ പാര്‍ട്ടി പ്രഖ്യാപിച്ചത്. ഇത് രണ്ടാം വട്ടമാണ് മണ്രഡലത്തില്‍ സുരേഷ് രാജ് ജനവിധി തേടാ ന്‍ പോകുന്നത്.കഴിഞ്ഞ തവണ 60,838 വോട്ടുകളാണ് സുരേഷ് രാജ് നേടിയത്.യുഡിഎഫിന്റെ എന്‍ ഷംസുദ്ദീന്‍ 73,163 വോട്ടുകള്‍ നേടി വിജയിച്ചു.ഇക്കുറി മണ്ഡലം തിരിച്ച് പിടിക്കാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.