കുമരംപുത്തൂര്‍:ഫ്രണ്ട്‌സ് ക്ലബ് പള്ളിക്കുന്ന് സംഘടിപ്പിച്ച വെറ്ററ ന്‍സ് ഇവനിംങ്ങ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സമാപിച്ചു.ഫൈനല്‍ മത്സരത്തില്‍ നെല്ലിപ്പുഴ മണ്ണാര്‍ക്കാടിനെ എതിരില്ലാതെ രണ്ട് ഗോളിന് പരാജപ്പെടുത്തി ടൗണ്‍ ടീം ആര്യാമ്പാവ് വിജയിച്ചു. സമാപനചടങ്ങ് കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡന്റ് ജാഫര്‍ മച്ചിങ്ങല്‍ അധ്യക്ഷത വഹിച്ചു.മണ്ണാര്‍ക്കാട് നഗരസഭ മുന്‍ കൗണ്‍സിലര്‍ സിറാജുദ്ദീന്‍ മുഖ്യാതിഥിയായിരുന്നു.നൗഫല്‍ തങ്ങള്‍, സജീബ്, ഷെഫിക്ക് കുത്തനിയില്‍, സൈയ്ദലവി ,നിയാസ് പൂഞ്ചോല, ഹംസ, കുമാരന്‍, അഹമ്മദ് ബാബു,സഹീര്‍ അതീത്തന്‍,സെവാദ്,ഷാഹിദു എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!