നെന്‍മാറ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ വനി ത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. വനിതകള്‍ക്കെതിരെയുള്ള ലിംഗപക്ഷപാതം, അസമത്വം എന്നിവ തുടച്ചുനീക്കുക, എല്ലാവരെ യും ഒരേ നീതിയോടെ ഉള്‍ക്കൊള്ളുന്ന നവലോക സൃഷ്ടിക്കായി വനിതകളെ സജ്ജമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി കള്‍ നടത്തിയത്. നെന്മാറ ബ്ലോക്ക് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ ആഭിമുഖ്യത്തില്‍ ‘കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തുല്യഭാവി കൈവരിക്കാന്‍ സ്ത്രീ നേതൃത്വം’ എന്ന വിഷയത്തില്‍ പോത്തുണ്ടി ഉദ്യാനത്തില്‍ പാനല്‍ ചര്‍ച്ച നടത്തി. പത്തോളജിസ്റ്റ് ഡോ.കെ.ബീന, ലീഗല്‍ അഡൈ്വസര്‍ അഡ്വ. പി.വി. ബീന, എം.പി. പവിത്ര, ഡോ.സൗദാമിനി, ജി.പി.അഷ്മിത എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. വിവിധ മേഖലയില്‍ നിന്നുള്ള വനിതകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരെ പങ്കെടുപ്പിച്ച് വിമന്‍സ് ഡേ പരേഡ്, ക്വിസ് മത്സരം, കലാ സാഹിത്യ മത്സരം, സാഹസിക പ്രകടനങ്ങള്‍ എന്നിവയും സംഘടിപ്പിച്ചു. ജില്ലാ വനിത ശിശുവികസന ഓഫീസര്‍ പി.മീര, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എസ്.ശുഭ, നെന്മാറ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് സി.ഡി.പി.ഒ ജി.ജയശ്രീ, സി.ഡി.പി.ഒ ശിശിര.ജി.ദാസ്, നെന്മാറ എന്‍.എസ്.എസ് കോളേജ്, നേതാജി കോളേജ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!