പാലക്കാട്:അഗ്നി രക്ഷാ വകുപ്പില്‍ 30 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ നിന്നും പരി ശീലനം പൂര്‍ത്തിയാക്കിയ 32 വനിതാ ഹോംഗാര്‍ഡുകളുടെ പാസിങ് ഔട്ട് പരേഡില്‍ അഗ്‌നിരക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ.ബി സന്ധ്യ സല്യൂട്ട് സ്വീകരിച്ചു. ദുരന്ത മേഖലകളില്‍ ഇനിമുതല്‍ ഇവരു ടെ സേവനം ലഭ്യമാകും. പാലക്കാട് ജില്ലയില്‍ നിന്നും ഒമ്പത് പേരാ ണ് സേനയുടെ ഭാഗമായത്.ഇതില്‍ ആറ് പേര്‍ അട്ടപ്പാടിയില്‍ നിന്നു ള്ളവരാണ്.

നെല്ലപ്പടി ഊരിലെ ആര്‍ ലീല,വെങ്കക്കടവിലെ കെ ജയലക്ഷ്മി, അടി യകണ്ടിയൂരിലെ കെ.പാപ്പാത്തി,കെ.സെല്‍വി,ടുണ്ടൂര്‍ ഊരിലെ ഡി കെ സിന്ധു,കള്ളമല ഊരിലെ ആര്‍ ബിന്ദു എന്നിവരാണ് സേനയു ടെ ഭാഗമായ ആദിവാസി വനിതകള്‍. ഇവര്‍ നേരത്തെ അഹാഡ്‌സി ല്‍ ജോലി ചെയ്തവരായിരുന്നു.പ്രത്യേക ഉത്തരവിലൂടെയാണ് ആറ് പേര്‍ക്ക് നിയമനം നല്‍കിയത്. മണ്ണാര്‍ക്കാട് വട്ടമ്പലത്തുള്ള അഗ്നി ശമന സേനാ നിലയത്തില്‍ വച്ച് പരിശീലനവും നല്‍കിയിരുന്നു. പാലക്കാട് അഗ്‌നിരക്ഷാ നിലയത്തില്‍ നടന്ന പാസിങ് ഔട്ട് പരേ ഡില്‍ റീജണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ് സുജിത് കുമാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ വി.കെ ഋതീജ്, തൃശൂര്‍ ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍, മലപ്പുറം ജില്ലാ ഫയര്‍ ഓഫീസര്‍ ടി.അനൂപ് എന്നി വര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!