മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം സജീവം.തിരഞ്ഞെടുപ്പ് നി രീക്ഷണവുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട്, ലഹരി, മറ്റ് സ്ഫോടക വസ്തുക്കളുടെ കടത്ത് എന്നിവ തടയുന്നതിനായി നിയോ ഗിച്ച സ്റ്റാറ്റിക് സര്‍വേലന്‍സ്, ഫ്ളയിങ് സ്‌ക്വാഡുകളുടെ പരിശോധ ന തുടരുകയാണ്.ഫെബ്രുവരി 26 മുതല്‍ വിവിധ സ്‌ക്വാഡുകളും, എ ക്സൈസും പോലീസും നടത്തിയ പരിശോധനയില്‍ 53277 ജലാറ്റിന്‍ സ്റ്റിക്ക്, 8544 ഡിറ്റണേറ്റര്‍, മൂന്നര കിലോ കഞ്ചാവ്, 190 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം, കണക്കില്‍പെടാത്ത 15 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു. ജില്ലയില്‍ 12 മണ്ഡലങ്ങളിലായി 36 ഉം അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് 21 ഉം ഉള്‍പ്പെടെ ആകെ 57 സ്റ്റാറ്റിക് സര്‍വേലന്‍സ് സ്‌ക്വാഡുകളും 36 ഫ്ളയിങ് സ്‌ക്വാഡുകളുമാണ് പരി ശോധന നടത്തുന്നത്.
ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത് 9162 പ്രചരണ ബോര്‍ഡുകള്‍
ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ 9162 പ്രച രണ ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ച ട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപി ച്ച സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുമായി ബന്ധപ്പെട്ട ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, നോട്ടീസുകള്‍, വിവിധ രാഷ്ട്രീയപാര്‍ ട്ടികളുടെ പ്രചരണ ബോര്‍ഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്. ജി ല്ലയില്‍ കണ്ടെത്തിയ 9162 ബോര്‍ഡുകളില്‍ 5729 ബോര്‍ഡുകള്‍ സ് ക്വാഡ് നീക്കം ചെയ്തു. ബാക്കിയുള്ളവ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്തു.പുറമേ സ്വകാര്യ സ്ഥലങ്ങളില്‍ കണ്ടെത്തിയ 181 ബോര്‍ഡു കള്‍ 35 എണ്ണം സ്‌ക്വാഡ് നീക്കം ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവ സ്വകാ ര്യവ്യക്തികളും നീക്കം ചെയ്തിട്ടുണ്ട്.ജില്ലയില്‍ 12 നിയോജക മണ്ഡ ലങ്ങളിലായി 12 ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകളും ഒരു ജില്ലാ തല സ്‌ക്വാഡും ഉള്‍പ്പെടെ 13 ടീമുകളുമാണ് ഉള്ളത്. ഫെബ്രുവരി 27 മുതലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.
വിവി പാറ്റിലേക്കുള്ള ബാറ്ററികള്‍ ജില്ലയിലെത്തി
വോട്ടെടുപ്പിനുള്ള വിവിപാറ്റ് മെഷീനുകളിലേക്ക് ആവശ്യമായ 120 പെട്ടി ബാറ്ററികള്‍ ജില്ലയിലെത്തിയിട്ടുണ്ട്.ഇലക്ഷന്‍ ഓഫീസില്‍ നിന്നും വരും ദിവസങ്ങളിലായി വരണാധികാരികള്‍ക്ക് ഇവ കൈ മാറും.നിലവില്‍ ജില്ലയിലെ ഉപയോഗത്തിനായി 4828 വിവി പാറ്റ്, 4498 കണ്‍ട്രോള്‍ യൂണിറ്റ്, 4258 ബാലറ്റ് യൂണിറ്റ് എന്നിവയാണ് പരി ശോധന പൂര്‍ത്തിയായി പ്രവര്‍ത്തന സജ്ജമായിട്ടുള്ളത്. ഇതില്‍ അഞ്ച് ശതമാനം മെഷീനുകള്‍ പരിശീലനത്തിന് ഉപയോഗിക്കു ന്നവയാണ്.