മണ്ണാര്‍ക്കാട് : പത്താം ക്ലാസ്സ്, പ്ലസ് ടു ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥിക ള്‍ക്കായി കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് യൂണിറ്റ് രണ്ട് ദിവസങ്ങളിലായി കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി.
പെ രിമ്പടാരി ഹോളിസ്പിരിറ്റ് ഫൊറോനാപ്പള്ളി പാരിഷ് ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ കത്തോലിക്ക കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ജോസ് വാകശ്ലേരി ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കണ്ടറി ഡയറക്‌ട്രേറ്റിന്റെ കരിയര്‍ ഗൈഡന്‍സ് ട്രെയിനിംഗ് ഫാക്കല്‍റ്റി സാംസണ്‍ സെബാസ്റ്റ്യന്‍ ക്ലാസ്സുകള്‍ നയിച്ചു.ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി, അസി. വികാരി ഫാ. ജോണ്‍സണ്‍ വലിയപാടത്ത്, യൂണിറ്റ് സെക്രട്ടറി ജിജോ പുലവേ ലില്‍, ട്രഷറര്‍ ബേബി മാവറയില്‍, വൈസ് പ്രസിഡന്റ് ഡിന്റൊ കൊച്ചത്തിപ്പറമ്പില്‍, ജോയിന്റ് സെക്രട്ടറി ബിജു കുത്തുകല്ലില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു പൂതറമണ്ണില്‍, ജിബിന്‍ പ ള്ളിനീരാക്കല്‍, ജോസ് കാട്രുകുടിയില്‍, ലീന പാറേമാക്കല്‍, ബേബി കണ്ണംപള്ളില്‍, റെജി മറ്റം കൊടകശ്ശേരി എന്നിവര്‍ നേതൃത്വം നല്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!