പാലക്കാട്: രാജ്യാന്തര മേളയുടെ അവസാന രണ്ട് ദിനങ്ങളിലായി 37 ചിത്രങ്ങൾ പ്രദർശിപ്പിക്കും. നാലാം ദിനമായ നാളെ ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മത്സര ചിത്രമായ ചുരുളിയും ഉദ്ഘാ ടന ചിത്രമായിരുന്ന ക്വോ വാഡിസ് ഐഡ? യും ഉൾപ്പെടെ 19 ചിത്ര ങ്ങളാണ് പ്രദർശനത്തിനുള്ളത്. ജയരാജ് സംവിധാനം ചെയ്ത ഹാസ്യം, വിയറ്റ്നാമീസ് ചിത്രം റോം, അസർബൈജാൻ ചിത്രം ഇൻ ബിറ്റ് വീൻ ഡയിങ്, ഇറാനിയൻ ചിത്രം ദെയ്ർ ഈസ് നോ ഈവിൾ എന്നിവയു ടെ പുനഃ പ്രദർശനങ്ങളും വ്യാഴാഴ്ചയുണ്ടാകും.
അഞ്ചാം ദിനത്തിൽ എൽവിൻ അഡിഗോസൽ സംവിധാനം ചെയ്ത ബിലേസുവർ , ദി നെയിംസ് ഓഫ് ദി ഫ്ലവർസ്, ബ്രസീലിയൻ ചിത്രം ഡെസ്റ്ററോ , അക്ഷയ് ഇൻഡികർ ചിത്രം ക്രോണിക്കിൾ ഓഫ് സ്പേ സ്, സൗത്ത് ആഫ്രിക്കൻ ചിത്രം ദിസ് ഈസ് നോട്ട് എ ബറിയൽ ഇറ്റ്സ് എ റിസ്‌റക്ഷൻ , മോഹിത് പ്രിയദർശി സംവിധാനം ചെയ്ത കോസ , ആൻഡ്രിയ ക്രോതറിൻറെ ബേഡ് വാച്ചിങ് എന്നീ ചിത്രങ്ങ ൾ പ്രദർശിപ്പിക്കും .
ലോക സിനിമ വിഭാഗത്തിൽ വ്യാഴാഴ്ച എട്ടു ചിത്രങ്ങളും വെള്ളിയാഴ്ച നാലു ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുക. മേളയിൽ സുവർണ്ണ ചകോ രം നേടുന്ന ചിത്രവും അവസാന ദിനത്തിൽ പ്രദർശിപ്പിക്കും