പാലക്കാട്:റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ബോര്‍ഡ് യോഗം ജില്ലാ കലക്ടര്‍ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വാഹനങ്ങളുടെ പെര്‍മിറ്റ്, ബസ് റൂട്ടുകളുടെ വ്യതിയാനങ്ങള്‍ സംബന്ധിച്ച വിഷയങ്ങളാണ് യോഗത്തില്‍ പരാമര്‍ശിച്ചത്.പുതിയ പെര്‍മിറ്റുകള്‍ക്കുള്ള 45 അപേക്ഷകളും , പെര്‍മിറ്റ് വ്യതിയാനത്തിന് 23 അപേക്ഷകളുംപെര്മിറ്റ് പുതുക്കു ന്നതിന് 27 അപേക്ഷകളുമാണ് യോഗത്തില്‍ ലഭിച്ചത്.പെര്‍മിറ്റ് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് 43 അപേക്ഷകളും, അംഗീകാരത്തിനും പെര്‍മിറ്റ് മാറ്റി നല്കുന്നതിനുമായി ഓരോ അപേക്ഷകളുമാണ് ലഭിച്ചത്. പത്ത് സപ്ലിമെന്ററി അപേക്ഷകളും ലഭിച്ചു.ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അനൂപ് വര്‍ക്കി, ജില്ലാ പൊലിസ് മേധാവി അജിത് കുമാര്‍, ആര്.ടി.ഒ. സി.യു മുജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.
