പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രേക്ഷക പുരസ്‌ കാരത്തിന് പതിനെട്ടിന്റെ നിറവ് . 2002 ൽ മേളയുടെ സംഘാടനം ചലച്ചിത്ര അക്കാദമി ഏറ്റെടുത്തതുമുതലാണ് ഈ പുരസ്കാരവും ആ രംഭിച്ചത് . പ്രേക്ഷകരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ചലച്ചിത്ര ക്കാഴ്ചകളും വോട്ടെടുപ്പുമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചി ത്രോല്സവവും ഐ എഫ് എഫ് കെ യാണ് .

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തിയ ആദ്യ സംഘാടനം വഴി തന്നെ ഫിലിം ഫെസ്റ്റിവലുകളുടെ അന്താരാഷ്ട്ര അക്രഡിറ്റേഷ ന്‍ ഏജന്‍സിയായ ഫിയാഫിന്റെ (എഫ്.ഐ.എ.പി.എഫ്) കോംപ റ്റി റ്റീവ് (സ്‌പെഷ്യലൈസ്ഡ്) അക്രഡിറ്റേഷന്‍, അക്കാദമി നേടിയെടുത്തു. ഇതോടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കലണ്ടറില്‍ ഐ.എഫ്.എഫ്.കെ പ്രതിഷ്ഠിക്കപ്പെട്ടു.

ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി ആയിരുന്നു പ്രേക്ഷക പുര സ്‌കാരം നേടിയ ആദ്യചിത്രം . 2005ല്‍ പ്രേക്ഷകർ അവാര്‍ഡിനായി തിരഞ്ഞെടുത്ത കെകെക്‌സിലി: മൗണ്ടന്‍ പട്രോള്‍ മികച്ച സംവിധാ ന ത്തിനുള്ള രജത ചകോരവും നേടി . പ്രേക്ഷക സമീപനങ്ങളോ ടുള്ള ആദരസൂചകമായാണ് പിന്നീട് തിരുവനന്തപുറത്ത് ഇന്ത്യയില്‍ തന്നെ ആദ്യമായി ഡെലിഗേറ്റുകള്‍ക്ക് ഫെസ്റ്റിവല്‍ ഓട്ടോ എന്ന പേ രിൽ സൗജന്യ യാത്രാ സൗകര്യമൊരുക്കിയത് .

ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാർക്കുമായി പ്രത്യേകസൗക ര്യങ്ങള്‍ ഏർപ്പെടുത്തിയും നാലു മേഖലകളിലായി വേദിയൊരു ക്കിയും രജത ജൂബിലി വർഷത്തിൽ മേള കൂടുതൽ ജനകീയമാ കുകയാണ് .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!