പാലക്കാട്: ചലച്ചിത്രമേളയിലെ തത്സമയചർച്ചകളും സംഭാഷണങ്ങ ളും യൂട്യൂ ബ് ചാനലിൽ . IFFK യുടെ ഔദ്യോഗിക യുട്യൂബ് ചാനലി ലാണ് കരു തൽ കാലത്തെ ഓൺലൈൻ ചർച്ചകളും സംവാദങ്ങളും പ്രതികരണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത് . ഗൊദാർദ് , ഉബർ ട്ടോ പസോളിനി ,ജാസ്മില സബാനിക് തുടങ്ങിയ സംവിധായക പ്രതി ഭകളുടെ പ്രതികരണങ്ങളും https://www.youtube.com/channel/UCimsAZ8W7SKf2V0BTzhTi7A എന്ന ലിങ്കിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട് .
പ്രേക്ഷകർക്കും ഈ സംവാദങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താം . സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം നേടിയ ഴാങ് ലുക് ഗൊദാർ ദുമായുള്ള സംവാദം, മീര നായരുടെ ജി അരവിന്ദൻ അനുസ്മരണ പ്രഭാഷണം, സംവിധായകരായ അമോസ് ഗിതായ്, അഹമ്മദ് ബ ഹ്‌റാമി തുടങ്ങിയവരുടെ പ്രതികരണം എന്നിവയും ചാനലിൽ കാണാനാകും . കോവിഡിന്റെ പശ്ചാത്തലത്തിൽ വിദേശപ്രതി നിധികൾക്കും അതിഥികൾക്കും മേളയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാലാണ് അക്കാഡമി ഈ ഓൺലൈൻ വേദി ഒരു ക്കിയിരിക്കുന്നത് .
ഗിരീഷ് കാസറവള്ളി , ജയരാജ്, ലിജോ ജോസ് പെല്ലിശ്ശേരി, പാ രഞ്ജിത്, പുഷ്പേന്ദ്ര സിംഗ് , സനൽ കുമാർ ശശിധരൻ, മഹേഷ് നാരായണൻ, അക്ഷയ് ഇൻഡിക്കർ, മോഹിത് പ്രിയദർശിനി, അരുൺ കാർത്തിക്ക്, സജിൻ ബാബു, ഡോൺ പാലത്തറ, കാവ്യ പ്രകാശ്, തമിഴ് എന്നിവരും മഞ്ജു വാര്യർ , ഫഹദ് ഫാസിൽ തുടങ്ങിയ താരങ്ങളും ഈ വേദിയിൽ അഭിപ്രായം പങ്കുവയ്ച്ചിട്ടുണ്ട് . മേളയുടെ ഡിജിറ്റൽ മീഡിയ പാർട്ണറായ ഫിലിം കംപാനിയൻ സൗത്തിന്റെ വെബ്‌സൈറ്റിലും സംവാദങ്ങൾ കാണാനാകും