മണ്ണാര്‍ക്കാട്: കാത്തിരിപ്പിനുള്ള കാലത്തിന്റെ കടംവീട്ടലായി ഡാ രിസിനും ജെസ്ലിനും മൂന്ന് കണ്മണികള് പിറന്നു.മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രിയിലാണ് ഈ മൂന്ന് കണ്മണികള്ക്ക് ജെസ്ലിന് ഒറ്റപ്രസവത്തില്‍ ജന്മം നല്‍കിയത്.പ്രാര്‍ത്ഥനകള്‍ സഫലമായതി ന്റെ ആഹ്ലാദത്തിലാണ് ഡാരിസും ജെസ്ലിനും.
നാല് വര്‍ഷത്തോളമായി ഒരു കുഞ്ഞിക്കാല് കാണുന്നതിനുള്ള കാ ത്തിരിപ്പിലായിരുന്നു ദമ്പതികള്‍.ഒടുവില്‍ ഒറ്റപ്രസവത്തില്‍ മൂന്ന് പൊന്നോമനകളെ ലഭിക്കാനുള്ള അപൂര്‍വ്വ സൗഭാഗ്യമാണ് ഇരുവരേ യും തേടിയെത്തിയത്.രണ്ട് പെണ്‍കുഞ്ഞും ഒരു ആണ്‍കുഞ്ഞും. ആദ്യം പിറന്ന പെണ്‍കുഞ്ഞിന് 2.200 കിലോ ഗ്രാം തൂക്കവും രണ്ടാ മത് പിറന്ന ആണ്‍കുഞ്ഞിന് 1.600 കിലോ ഗ്രാം തൂക്കവും മൂന്നാമ ത്തെ പെണ്‍കുഞ്ഞിന് 1.540 കിലോഗ്രാം തൂക്കവുമാണ് ഉള്ളത്. സിസേറിയനിലൂടെയാണ് മൂവരേയും പുറത്തെടുത്തത്. കുഞ്ഞു ങ്ങള് ആരോഗ്യത്തോടെയിരിക്കുന്നു.
മണ്ണാര്‍ക്കാട് ന്യൂ അല്‍മ ആശുപത്രിയില്‍ ഡോ.കെ.എ കമ്മാപ്പ, ഡോ.സുശീല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രസവചി കിത്സ.മണ്ണാര്‍ക്കാട് നഗരസഭയിലെ അസി.എഞ്ചിനിയറാണ് ജെസ്ലിന്.എറണാകുളം സ്വദേശിയായ ഭര്‍ത്താവ് ഡാരിസ് ഫിസിയോ തെറാപ്പിസ്റ്റ് ആണ്.