പാലക്കാട്:ലോക സിനിമാക്കാഴ്ചകള്‍ മുന്നേറുന്ന രാജ്യാന്തര മേളയി ല്‍ മലയാള ചിത്രങ്ങള്‍ക്ക് പ്രിയമേറുന്നു. മത്സര ചിത്രങ്ങളായ ചുരു ളി ,ജയരാജിന്റെ ഹാസ്യം തുടങ്ങി മിക്ക സിനിമകളും നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്.ചലച്ചിത്ര മേളയുടെ മത്സര വിഭാ ഗത്തിലെ മലയാളി തിളക്കമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയും ജയരാജിന്റെ ഹാസ്യവും.ആദ്യ പതിപ്പുമുതല്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ക്ക് പാലക്കാട്ടും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
അധികാരം ജനാധിപത്യത്തെ കാറ്റില്‍ പറത്തുന്നതും ‘തങ്ങളുടെ’ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ‘അവരെ’ പിടികൂടാനുള്ള ശ്രമങ്ങ ള്‍ നടത്തുന്നതുമാണ് ചുരുളിയുടെ പ്രമേയം . പെരുമാറ്റച്ചട്ടങ്ങള്‍, നിരോധനങ്ങള്‍ തുടങ്ങിയവ ഒരു ജനതയുടെ മേല്‍ നടത്തുന്ന ഇട പെടലുകള്‍ ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ചിത്ര ത്തില്‍ അവതരിപ്പിക്കുന്നു.ജയരാജിന്റെ നവരസ പരമ്പരയിലെ എട്ടാമത്തെ ചിത്രമാണ് ഹാസ്യം . ഹാസ്യം എന്ന വികാരത്തിന് ജീവിതസാഹചര്യങ്ങളിലെ പുതിയ നിര്‍വചനങ്ങളാണ് ചിത്രത്തി ന്റെ പ്രമേയം.ചുരുളി വ്യാഴാഴ്ച വൈകിട്ട് നാലിനും ഹാസ്യം ബുധ നാഴ്ച 2.45 നും സത്യാ മൂവി ഹൗസില്‍ പ്രദര്‍ശിപ്പിക്കും.
ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് നേടിയ ബിരിയാണി ,വാസ ന്തി എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് .രണ്ടു ചിത്ര ങ്ങളും നാളെ പ്രിയദര്‍ശിനി തിയേറ്ററില്‍ ഉച്ച കഴിഞ്ഞു 2.30 നും വൈകിട്ട് 5 നു മാണ് പ്രദര്‍ശിപ്പിക്കുക.സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം, കെ പി കുമാരന്റെ ഗ്രാമ വൃക്ഷത്തിലെ കുയില്‍, രതീഷ് ബാലകൃഷ്ണന്റെ ആന്ഡ്രോയിഡ് കുഞ്ഞപ്പന്‍, ഖലീദ് റഹ്മാന്റെ ലവ്, മുഹമ്മദ് മുസ്തഫയുടെ കപ്പേള, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, എന്നിവയാണ് മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഇനി പ്രദര്‍ശിപ്പി ക്കാനുള്ള ചിത്രങ്ങള്‍. മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചുരു ളിയുടെ പുന പ്രദര്‍ശനം വ്യാഴാഴ്ച്ചയായുണ്ടാകും .മത്സര വിഭാഗ ത്തില്‍ പ്രദര്‍ശിപ്പിച്ച ജയരാജിന്റെ ഹാസ്യം, ജിതിന്‍ ഐസക്ക് തോമസിന്റെ അറ്റന്‍ഷന്‍ പ്ലീസ്, കാവ്യ പ്രകാശിന്റെ വാങ്ക്, ഹോമേ ജ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഷാനവാസ് നരണിപ്പുഴയുടെ കരി എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.