അലനല്ലൂര്‍:എടത്തനാട്ടുകര ചളവ ഗവ.യുപിസ്‌കൂള്‍ എല്‍ പി വിഭാ ഗം നാലാം ക്ലാസ് ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ശാ സ്ത്ര ദിനാചരണം സംഘടിപ്പിച്ചു.കുട്ടികള്‍ സ്വയം തയ്യാറാക്കിയ പരീക്ഷണ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

ശാസ്ത്ര പ്രസംഗം,ശാസ്ത്ര ബോധത്തിന്റെ ആവശ്യകത , ശാസ്ത്ര ക്വിസ്, ലഘുപരീക്ഷണങ്ങള്‍ ,ശാസ്ത്ര കവിത, പരീക്ഷണക്കുറിപ്പ് തയ്യാറാക്കല്‍ അവതരിപ്പിക്കല്‍ എന്നിവയെല്ലാം കുട്ടികളുടെ നേതൃ ത്വത്തില്‍ നടന്നു.

പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രാവബോധം പുതുതലമു റയില്‍ ഉണ്ടായി വരേണ്ടത് ആവശ്യകത കുട്ടികളെ ബോധ്യപ്പെടു ത്തുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനമായാണ് ദിനാചരണം സം ഘടിപ്പിച്ചത്. അധ്യാപകരായ പി എസ് ഷാജി,കെ രവികുമാര്‍ എന്നി വര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!