തച്ചനാട്ടുകര: നാട്ടുകല്‍ സ്വദേശി കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ന്റെ രണ്ട് ലക്ഷം രൂപയുടെ ഐഡിയ ഗ്രാന്‍ഡിന് അര്‍ഹരായി.കേരളാ സ്റ്റാര്‍ട്ട പ്പ് മിഷന്‍ കേരളത്തിലുടനീളം നടത്തിയ ഐഡിയ പിച്ചിങ്ങിലൂടെ യാണ് നാട്ടുകല്‍ പട്ടംതൊടി ഹംസ, സുഹറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജാസിര്‍ പി. ടിയും, കളമശ്ശേരി കൊല്ലംപറമ്പില്‍ മുഹമ്മദ ലിയുടെ മകന്‍ മുഹ്‌സിന്‍ അലി. കെ എമ്മും സ്ഥാപകരായ ജോളര്‍ ഇന്റലിജന്റ് മെഷീന്‍സ് എന്ന സ്ഥാപനം ഗ്രാന്റിന് തെരഞ്ഞെടുക്ക പ്പെട്ടത്.കേരളത്തില്‍ നിന്നും 625 കമ്പനികള്‍ ആണ് പിച്ചിങ്ങില്‍ പങ്കെടുത്തത് അതില്‍ 40 കമ്പനികള്‍ ഐഡിയ ഗ്രാന്‍ഡിനായി തിര ഞ്ഞെടുക്കപ്പെട്ടു.പ്രോട്ടോടൈപിങ് പൂര്‍ത്തിയായ ഉത്പന്നം ഇപ്പോള്‍ പേറ്റന്റിങ് പ്രക്രിയയില്‍ ആണ്.കളമശ്ശേരി പോളിടെക്നിക് കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ആണ്.