മണ്ണാര്‍ക്കാട്:കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ബാങ്കിംഗ് ഭേദഗതി നിയ മം പിന്‍വലിക്കുക,സഹകരണ മേഖലയെ സംരക്ഷിക്കാന്‍ എല്‍ഡി എഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പുവരുത്തുക എന്നീ മുദ്രാവാ ക്യങ്ങളുയര്‍ത്തി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണജാഥക്ക് മാര്‍ച്ച് നാലിന് അട്ടപ്പാടിയില്‍ നിന്നും തുടക്കമാകും.ഗൂളിക്കടവില്‍ രാവിലെ 11 മണിക്ക് സിഐടിയു ജില്ലാ പ്രസിഡന്റ് പികെ ശശി എം എല്‍എ ഉദ്ഘാടനം ചെയ്യും.
കെസിഇയു ജില്ലാ സെക്രട്ടറി ആര്‍ സുരേന്ദ്രന്‍ ക്യാപ്റ്റനും ജില്ലാ പ്രസിഡന്റ് കെ കെ സുരേഷ് കുമാര്‍ വൈസ് ക്യാപ്റ്റനും സംസ്ഥാ ന എക്‌സിക്യുട്ടീവ് അംഗവുമായ എം ഗോപാലകൃഷ്ണന്‍ മാനേജരുമാ യ ജാഥ ആറ് വരെയാണ് ജില്ലയില്‍ പര്യടനം നടത്തുക.അഞ്ചിന് രാവിലെ 9 മണിക്ക് മുണ്ടൂരില്‍ നിന്നും പര്യടനം ആരംഭിക്കുന്ന ജാഥക്ക് 10 മണിക്ക് മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് സ്വീകരണം നല്‍കും.തുടര്‍ന്ന് ശ്രീകൃഷ്ണപുരം, ചെര്‍പ്പുളശ്ശേരി, ഒറ്റപ്പാലം ടൗണ്‍,ഷൊര്‍ണൂര്‍ എസ് സി ബി,പട്ടാമ്പി-കൊപ്പം എന്നിവ ടങ്ങളിലെ സ്വീകരണത്തിന് ശേഷം തൃത്താലയില്‍ സമാപിക്കും.
ആറിന് കൊല്ലങ്കോട് നെന്‍മാറ ടൗണില്‍ നിന്നും പര്യടനമാരംഭിച്ച് ചിറ്റൂര്‍ ടൗണ്‍,പുതുശ്ശേരി കല്ലുകൂട്ടിയാല്‍,പാലക്കാട്,കണ്ണാടി, കോട്ടാ യി,ആലത്തൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം വടക്ക ഞ്ചേരിയില്‍ സമാപിക്കും.സമാപന പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.