പാലക്കാട്:രാജ്യാന്തര മേളയുടെ രണ്ടാം ദിനത്തില്‍ മത്സര വിഭാ ഗ ത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ലിജോജോസ് പെല്ലിശ്ശേരിയുടെ ചുരുളി ഉള്‍പ്പടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏഴ് മത്സരചിത്രങ്ങളാണ് ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കുക . മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കോസ ,അലഹാഡ്രോ റ്റെലമാക്കോ സംവിധാനം ചെയ്ത ലോണ്‍ലി റോക്ക്, അസര്‍ബൈജാന്‍ ചിത്രം ബിലേസുവര്‍, വിയറ്റ്‌ നാം ചിത്രം റോം, മെമ്മറി ഹൗസ് , ബേര്‍ഡ് വാച്ചിങ് എന്നിവയാണ് ചൊവ്വാഴ്ചത്തെ മത്സര ചിത്രങ്ങള്‍.

ലോകസിനിമാ വിഭാഗത്തില്‍ ഉബര്‍ട്ടോ പസോളിനിയുടെ നോ വെയര്‍ സ്‌പെഷ്യല്‍, കൗതര്‍ ബെന്‍ ഹനിയ സംവിധാനം ചെയ്ത ദി മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍, കിയോഷി കുറസോവ ചിത്രം വൈഫ് ഓഫ് എ സ്‌പൈ എന്നീ ചിത്രങ്ങളാവും പ്രദര്‍ശിപ്പിക്കുക .

ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത മലയാള ചിത്രം 1956 , മധ്യതിരുവിതാംകൂര്‍ , ഗിരീഷ് കാസറവള്ളിയുടെ ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ എന്നീ ചിത്രങ്ങളും ഇന്ന് പ്രദര്‍ശിപ്പിക്കും . മലയാള സിനിമ വിഭാഗത്തില്‍ വിപിന്‍ ആറ്റ്‌ലിയുടെ മ്യൂസിക്കല്‍ ചെയര്‍, സെന്ന ഹെഡ്ജ് സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ഗോഡ് ഓണ്‍ ദി ബാല്‍ക്കണി, 12ഃ12 അണ്‍ ടൈറ്റില്‍ഡ് എന്നീ ചിത്രങ്ങളാണ് ഇന്നത്തെ പ്രദര്‍ശനത്തില്‍ ഉള്ളത് .

പെല്ലിശ്ശേരിയുടെ ‘ചുരുളി’

ജല്ലിക്കട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചുരുളി യുടെ പാലക്കാട്ടെ മേളയിലെ ആദ്യ പ്രദര്‍ശനം നാളെ. പ്രിയ തി യേറ്ററില്‍ ഉച്ചയ്ക്ക് 02:15ന് മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ ശിപ്പിക്കുക.വിനോയ് തോമസിന്റെ കളിഗെമിനാറിലെ കുറ്റ വാളികള്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ്ചുരുളി ചിത്രീ കരിച്ചിരിക്കുന്നത് . ചെറുകഥാ കൃത്തായ എസ് ഹരീഷിന്റേതാണ് തിരക്കഥ. അധികാരം ജനാധിപത്യത്തെ കാറ്റില്‍ പറത്തുന്നതും ‘തങ്ങളുടെ’ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ‘അവരെ’ പിടികൂടാനു ള്ള ശ്രമങ്ങള്‍ നടത്തുന്നതുമാണ് ചുരുളിയുടെ പ്രമേയം . പെരുമാറ്റ ച്ചട്ടങ്ങള്‍, നിരോധനങ്ങള്‍ തുടങ്ങിയവ ഒരു ജനതയുടെ മേല്‍ നട ത്തുന്ന ഇടപെടലുകള്‍ ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തല ത്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നു .ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, ജോജു ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!