പാലക്കാട്: ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പതിനാറാമത് ദേശീയ സമ്മതിദായക ദിനം ആചരിച്ചു.ഒറ്റപ്പാലം സബ് കലക്ടറും ഇലക്ടറല്‍ രജിസ്ട്രേ ഷന് ഓഫിസറുമായ അന്‍ജീത് സിങ് മുഖ്യാതിഥിയായി.സംസ്ഥാനതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഗളി ഐ.എച്ച്.ആര്.ഡി. കോളജ്, അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, മുണ്ടൂര്‍ യുവക്ഷേത്ര കോളജ് എന്നിവടങ്ങളിലെ ലിറ്ററസി ക്ലബുകളെ ആദരിച്ചു.മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലബ് അംഗങ്ങള്‍ക്കുള്ള വ്യക്തിഗത പുരസ്കാരങ്ങളും വിതരണം ചെയ്തു. കലക്ടറോറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം. കെ.സുനില്‍കുമാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തഹസില്‍ദാര്‍ എന്‍.എന്‍ മുഹമ്മദ് റാഫി, തെരഞ്ഞെടുപ്പ് വിഭാഗം ഹെഡ് ക്ലാര്‍ക്ക് പി.എ ടോംസ്, വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
