മണ്ണാര്‍ക്കാട് :പൂരത്തോടനുബന്ധിച്ച് ഉദയര്‍കുന്ന് അരകുര്‍ശ്ശി ഭഗവ തി ക്ഷേത്രത്തില്‍ കുരുത്തോല അലങ്കാരമൊരുക്കിയ ചങ്ങലീരി യിലെ കൈവേലക്കൂട്ടം കലാകാരന്‍ ശ്രീകുമാറിനെ പൂരാഘോഷ കമ്മിറ്റി ആദരിച്ചു.മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി ശ്രീകുമാറിനെ പൊന്നാട അണിയിച്ചു.ആഘോഷ കമ്മി റ്റി പ്രസിഡന്റ് കെ.സി.സച്ചിദാനന്ദന്‍,ജനറല്‍ സെക്രട്ടറി എം പുരു ഷോത്തമന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

എല്ലാ കാര്യങ്ങളിലും ഹരിത ചട്ടം പാലിക്കുന്ന മണ്ണാര്‍ക്കാട് പൂരാ ഘോഷ കമ്മിറ്റി ഇത്തവണത്തെ ക്ഷേത്ര അലങ്കാരം കുരുത്തോ ലകള്‍ കൊണ്ട് മനോഹരമാക്കിയത് ക്ഷേത്രത്തിലേക്കെത്തിയ വിശ്വാസികള്‍ക്കും വിസ്മയ കാഴ്ചയായി.വിവാഹങ്ങള്‍ക്കും ആഘോ ഷങ്ങള്‍ക്കും പ്രോത്സാഹിക്കപ്പെടേണ്ടതും അനുകരിക്കാവുന്നതു മായ ഹരിതമാതൃകയാണ് കൈവേലകൂട്ടത്തിന്റെ കുരുത്തോല അലങ്കാരമെന്ന് പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം പുരുഷോത്ത മന്‍ പറഞ്ഞു.

ഹരിത ചട്ടം കര്‍ശനമാക്കുന്ന കാലത്ത് തെങ്ങോലയും പനയോല യും കൊണ്ട് അലങ്കാരങ്ങളൊരുക്കിയ പഴയ കാലത്തേക്കുള്ള തി രിച്ച് പോക്കാണ് കൈവേലക്കൂട്ടം മണ്ണാര്‍ക്കാട് ഒരുക്കുന്നത്. ക്ഷേ ത്രാലങ്കാരങ്ങള്‍ക്ക് പുറമേ കല്ല്യാണം,ജന്‍മദിന ആഘോഷം,പാര്‍ട്ടി പരിപാടികള്‍ മറ്റ് സ്റ്റേജ് പരിപാടികള്‍ക്കുമെല്ലാം കുരുത്തോല അല ങ്കാരം ചെയ്ത് നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 96565 05462, 85938,34823,79023 10895.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!