പാലക്കാട്: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർച്ച് ഒന്നിന് രാവിലെ 11 ന് കഞ്ചിക്കോട് കിൻഫ്ര മെഗാ ഫുഡ് പാർക്കിൽ ഇ.വി.എം മോക്ക് പോൾ നടത്തുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ മ്യൺമയി ജോഷി ശശാങ്ക് അ റിയിച്ചു. ദേശീയ -അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല പ്രതിനിധികൾ, നിയമസഭാ മണ്ഡലം പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും മോക്ക് പോൾ നടത്തുകയെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
പ്രതിനിധികളുടെ യോഗം നാളെ
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദേശീയ – അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ ജില്ലാതല പ്രതിനിധികൾ, ദേശീയ – അംഗീ കൃത രാഷ്ട്രീയ പാർട്ടി നിയമസഭാ മണ്ഡലം പ്രതിനിധികൾ എന്നി വരുടെ യോഗം നാളെ ( ഫെബ്രുവരി 28) ഉച്ചയ്ക്ക് 2.30 ന് ജില്ലാ കല ക്ടറുടെ ചേംബറിൽ നടക്കും. ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടി പ്രതിനി ധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.