പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയവല്‍ക്കരണവും തി കഞ്ഞ സ്വജനപക്ഷപാതവും പൊതു വിദ്യാഭ്യാസ മേഖലയുടെ വി ശ്വാസ്യത തകര്‍ത്തതായി വി.കെ.ശ്രീകണ്ഠന്‍ എം.പി.’വിദ്യാഭ്യാസം മാറ്റത്തിന്, മാറണമീ നിഷ്‌ക്രിയ ഭരണം ‘ എന്ന പ്രമേയത്തില്‍ ശിഹാ ബ് തങ്ങള്‍ സ്മാരകത്തില്‍ നടന്ന കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയ ന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ ക്കാരിന്റെ നയവൈകല്യങ്ങളും അധ്യാപക ദ്രോഹനടപടികളും വിദ്യാഭ്യാസ വകുപ്പിനെ കെടുകാര്യസ്ഥതയുടെയും പിടിപ്പുകേടി ന്റെയും പര്യായമാക്കി മാറ്റി.യാതൊരു മാനദണ്ഡങ്ങളും പാലിക്കാ തെയുള്ള പിന്‍വാതില്‍ നിയമനങ്ങളും കരാര്‍ നിയമനങ്ങളും വിദ്യാ ഭ്യാസ രംഗത്തും വലിയ പ്രതിസന്ധികള്‍ക്കിടയാക്കിയെന്നും അദ്ദേ ഹം കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് അധ്യ ക്ഷനായി. മുസ് ലിം ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് എം. എം.ഹമീദ് മുഖ്യപ്രഭാഷണം നടത്തി.നിയോജകമണ്ഡലം മുസ് ലിം ലീഗ് പ്രസിഡണ്ട് എം. എച്ച്.മുജീബ് റഹ്മാന്‍,ജനറല്‍ സെക്രട്ടറി സൈ തലവി പൂളക്കാട്,കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സൈദ് മീരാന്‍ ബാബു,നഗരസഭാംഗം പി.കെ. ഹസനുപ്പ,എസ്.ഇ.യു ജില്ലാ സെക്രട്ടറി പി.എം. നവാസ്,കെ.എ.ടി.എഫ് വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ട് കെ.എ.അബ്ദുറബ്ബ്,കെ.എച്ച്.എസ്.ടി.യു സംസ്ഥാന സമി തി അംഗം കെ.എച്ച്.ഫഹദ്,സി.പി.മുരളീധരന്‍,ഷഫീഖ് മേപ്പറമ്പ്, ജില്ലാ സെക്രട്ടറി നാസര്‍ തേളത്ത്,ട്രഷറര്‍ എം.എസ്.കരീം മസ്താന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടു കുണ്ടില്‍ ഉദ്ഘാടനം ചെയ്തു.സി.എം. അലി,കെ.അബൂബക്കര്‍, ഒ. കുഞ്ഞുമുഹമ്മദ്, ടി.ഷൗക്കത്തലി,സി.ഖാലിദ്,ഹംസത്ത് മാടാല,എം. എന്‍.നൗഷാദ്,എ.എസ്.അബ്ദുല്‍ സലാം സലഫി എന്നിവര്‍ സംസാരി ച്ചു.സേവനത്തില്‍ നിന്ന് വിരമിക്കുന്ന സംസ്ഥാന സമിതി അംഗങ്ങ ളായ കെ.ടി.അബ്ദുല്‍ജലീല്‍,വി.ടി.എ. റസാഖ് എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരം എം.പി സമ്മാനിച്ചു.യാത്രയയപ്പ് സെഷനില്‍ കെ. പി.എ.സലീം,ഹുസൈന്‍ കോളശ്ശേരി,കെ.ഷറഫുദ്ദീന്‍,സഫുവാന്‍ നാട്ടുകല്‍, സി.എച്ച്.സുല്‍ഫിക്കറലി,എം.കെ.സൈദ് ഇബ്രാഹിം, പി.അന്‍വര്‍ സാദത്ത്, മുഹമ്മദലി കല്ലിങ്ങല്‍,ടി. സത്താര്‍,ടി.എം. സ്വാലിഹ്,ആര്‍. ജാന്‍സി,സലീം നാലകത്ത്, വി.കെ.ഷംസുദ്ദീന്‍, റഷീദ് മരുതൂര്‍, ഷിഹാബ് ആളത്ത്,ടി. ഹൈദരലി എന്നിവര്‍ സംസാ രിച്ചു.