പയ്യനെടം: ‘എന്റെ നാട്, എന്റെ സ്വപ്നം’ എന്ന പ്രമേയത്തില്‍ പയ്യ നെടം ജി. എല്‍. പി.സ്‌കൂളില്‍ വിദ്യാഭ്യാസ സെമിനാറും അനുമോദ നസദസ്സും നടന്നു. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മിക്കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. കൊറോണക്കാലത്തെ മാറിയ വിദ്യാഭ്യാസ രീതിയും കുട്ടികളും, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ചര്‍ച്ചയായ സെമിനാര്‍ ശ്രദ്ധേയമായി. സാഹിത്യകാരന്‍ കെ. പി.എസ്. പയ്യനെടം സെ മിനാര്‍ നിയന്ത്രിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സന്തോഷ് , ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മറ്റി ചെയര്‍പേ ഴ്‌സണ്‍ ഇന്ദിര മടത്തുംപുള്ളി , വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നൗഫല്‍ തങ്ങള്‍, മെമ്പര്‍ മാരായ അജിത്ത് , റസീന വറോ ടന്‍, വിജയലക്ഷ്മി, പി ടി എ പ്രസിഡന്റ് കെ.സുകുമാരന്‍, മദര്‍ പി.ടി. എ. പ്രസിഡന്റ് സജിത കൃഷ്ണ കുമാര്‍, സി.സജീവ് കുമാര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചു. പ്രധാനാധ്യാപിക എം.പദ്മിനി സ്വാഗതവും, അധ്യാപകന്‍ വി.പി.ഹംസക്കുട്ടി നന്ദിയും പറഞ്ഞു. പുതിയ ജനപ്രതിനിധികളെ കെപിഎസ് പയ്യനെടം ചട ങ്ങില്‍ അനുമോദിച്ചു. സില്‍വി ടീച്ചര്‍ എന്‍ഡോവ്‌മെന്റ് വിതരണ വും, കൊറോണകാലത്ത് ഓണ്‍ലൈനായി നടത്തിയ വിവിധ മത്സര ങ്ങളില്‍ മികച്ചപ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്കുള്ള അവാര്‍ഡ്ദാന വും നടന്നു.