അലനല്ലൂര്‍:പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധനക്കെതിരെ അലനല്ലൂര്‍ പഞ്ചായത്ത് ഓട്ടോ ബ്രദേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓട്ടോ കെട്ടിവലിച്ച് തൊഴിലാളികള്‍ പ്രതിഷേധിച്ചു.പഞ്ചായത്ത് ബസ്റ്റാന്റ് പരിസരം മുതല്‍ ആശുപത്രിപ്പടി വരെയാണ് ഓട്ടോ കെട്ടിവലിച്ചത്. ഇന്ധന വില,വര്‍ദ്ധനവ് പിന്‍വലിക്കുക ,ഓട്ടോ ചാര്‍ജ് പുതുക്കി നി ശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. വി വിധ ഓട്ടോ കൂട്ടായ്മയിലുള്ള പ്രതിനിധികളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു, സമാപന പൊതുയോഗത്തില്‍ കൂട്ടായ്മയുടെ പ്രസിഡ ണ്ട് സുധീര്‍ ഉണ്ണിയാല്‍ വിശദീകരണം നടത്തി. ,സെക്രട്ടറി അബൂബ ക്കര്‍ എടത്തനാട്ടുകര, രക്ഷാധികാരി നാസര്‍ മാളിക്കുന്ന്, ചടങ്ങില്‍ അസീസ് കാഞ്ഞിരംപാറ,യൂസഫലി കാര,ദിലീപ്, രാമദാസ് എന്നി വര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!