കല്ലടിക്കോട്:തച്ചമ്പാറയില്‍ ദേശീയപാതയോരത്ത് മണ്ണെടുത്ത കു ഴിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ചതാകാമെന്ന് പ്രാഥമിക നിഗമനം.ഇന്ന് ജില്ലാ പോ ലീസ് ഫോറന്‍സിക്ക് സര്‍ജന്റെ പോസ്റ്റ് മാര്‍ട്ടം പരിശോധനയിലാണ് സംഭവത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുള്ളത്.മരിച്ച യാള്‍ക്ക് ആറടി ഉയരവും 35-45 വയസ്സിനിടയില്‍ പ്രായമുണ്ട്. മുകള്‍ വരിയിലെ നാല് പല്ലുകള്‍ അല്‍പ്പം പുറത്തേക്ക് പൊന്തിയ നിലയിലാണ്.മുകള്‍ കള്‍ വരിയിലേയും താഴ് വരിയിലേയും മധ്യത്തില്‍ നിന്നും വലതുവശ ത്തെ നാലാമത്തെ പല്ല് കുറ്റിപ്പലാണ്.സുന്നത്ത് കര്‍മ്മം നടത്തിയ ലക്ഷണങ്ങള്‍ ഉണ്ടെന്നുമാണ് സര്‍ജന്റെ അഭിപ്രായം.ഈ അടയാള വിവരങ്ങള്‍ ഉള്ള ആളെകുറിച്ച് അറിയാവുന്നവര്‍ 04924- 24610 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കല്ലടിക്കോട് പോലീസ് അറിയിച്ചു.

താഴെ തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീപം ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.വസ്ത്രങ്ങളില്ലാതെ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.തുടര്‍ന്ന് തൃശ്ശൂരില്‍ നിന്നുള്ള ഫോറ ന്‍സിക് വിഭാഗം,വിരലടയാള വിദഗ്ദ്ധര്‍,ഡോഗ് സ്‌ക്വാഡ് എന്നി വരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരു ന്നു.മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കു കയാണ്.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം മണ്ണാര്‍ ക്കാട് ഡിവൈഎസ്പി ഇ സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ കല്ല ടിക്കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃ ത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!