മണ്ണാര്‍ക്കാട്:ആചാരഅനുഷ്ഠാന പെരുമയില്‍ അരകുര്‍ശ്ശി ഉദയര്‍കു ന്ന് ഭഗവതിക്ക് നാളെ വലിയ ആറാട്ട്.ഏഴാം പൂരനാളിലെ വിശേഷ മായ കഞ്ഞിപ്പാര്‍ച്ചയും നാളെയാണ്.കോവിഡ് സാഹചര്യത്തില്‍ ഇക്കുറി കഞ്ഞിപ്പാര്‍ച്ച ചടങ്ങുമാത്രമായാണ് നടക്കുക.ഗജവീരന്‍ മാരുടേയും വാദ്യമേളങ്ങളടേയും കോമരങ്ങളുടേയും അകമ്പടി യോടെ വലിയാറാട്ട് നാളില്‍ രാവിലെ 8.30ന് കുന്തിപ്പുഴയിലേക്ക് ഉദയര്‍ക്കുന്നിലമ്മ ആറാട്ടിനെഴുന്നെള്ളും.ഉച്ചയ്ക്ക് 12.30ന് മേളം, നാദസ്വരം,വൈകീട്ട് മൂന്ന് മണി മുതല്‍ കിള്ളിക്കുറുശ്ശി മംഗലം ശ്രീരാജിന്റെ ചാക്യാര്‍കൂത്ത്,ആറ് മണി മുതല്‍ ഡബിള്‍ നാദ സ്വരം,ഏഴ് മണി മുതല്‍ ഡബിള്‍ തായമ്പക,തുടര്‍ന്ന് കൊമ്പ് പറ്റ്, കുഴല്‍പറ്റ്,രാത്രി 9.30 ആറാട്ടെഴുന്നെള്ളിപ്പ്,മേളം,കാഴ്ചശീവേലി എന്നിവയുണ്ടാകും.
ആറാം പൂരനാളായ ഇന്ന് മൂന്ന് ആനകളുടെ അകമ്പടിയോടെ അര കുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിക്ക് ചെറിയ ആറാട്ട് നടന്നു. തട്ടകത്തി ലെ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.മേളം,നാദസ്വരം, ഓട്ടന്‍ തുള്ളല്‍,ആറാട്ടെഴുന്നെള്ളിപ്പ്,മേളം,ഇടയ്ക്ക പ്രദക്ഷിണം എന്നി വയും നടന്നു.
ചെട്ടിവേല ദിവസമായ ഫെബ്രുവരി 28ന് വൈകീട്ട് നാല് മണി മു തല്‍ അഞ്ചുവരെ യാത്രാബലി,താന്ത്രിക ചടങ്ങുകള്‍,തുടര്‍ന്ന് സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കല്‍,ഏഴുമണി മുതല്‍ ആറാ ട്ടെഴുന്നെള്ളിപ്പ്,തുടര്‍ന്ന് 21 പ്രദക്ഷിണം,കൊടിയിറക്കല്‍ എന്നിവ നടക്കും.