പാലക്കാട്: മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പാലക്കാട് നടക്കുന്ന അ ന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി സജ്ജീകരിക്കുന്ന മീഡിയ സെല്ലിലേക്ക് റിപ്പോര്‍ട്ടിങ്, സിനിമ നിരൂപണം എന്നിവ തയ്യാറാക്കാ ന്‍ കഴിവുള്ള റിപ്പോര്‍ട്ടര്‍മാരെ (ആറ് പേര്‍) ആവശ്യമുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷാ പ്രാവീണ്യമുള്ള ജേണലിസം പി.ജി, ബിരുദം, പി.ജി ഡിപ്ലോമ കോഴ്സ് കഴിഞ്ഞവര്‍ക്കും നിലവില്‍ പഠിക്കുന്നവര്‍ക്കും പ ങ്കെടുക്കാം. പാലക്കാട് ജില്ലക്കാര്‍ക്ക് മുന്‍ഗണന. സിനിമാ വിഷയ ങ്ങളിലുള്ള അഭിരുചി അഭികാമ്യം. നിശ്ചിത പ്രതിഫലവും സര്‍ട്ടി ഫിക്കറ്റും ലഭിക്കും. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, കോളേജ് ഐ ഡി കാര്‍ഡ് കോപ്പി  (നിലവില്‍ പഠിക്കുന്നവര്‍), സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി (പഠനം പൂര്‍ത്തിയാക്കിയവര്‍) സഹിതം ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം prd.pkd@gmail.com ല്‍ ലഭ്യമാക്കണം. ഫോണ്‍: 0491-2505329.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!