അലനല്ലൂര്‍ : എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കായി 1990-91 എസ്. എസ്.എല്‍.സി ബാച്ച് അലുമ്‌നി അസോസിയേഷന്‍ പരീക്ഷാ മാര്‍ഗ നിര്‍ദ്ദേശക ക്ലാസ്സ് സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എം. മെ ഹര്‍ബാന്‍ ടീച്ചര്‍ ഉല്‍ഘാടനം ചെയ്തു. അലുംനി അസോസിയേഷന്‍ പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍ അധ്യക്ഷത വഹിച്ചു. മെഡിക്ക ല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ബാച്ച് അംഗത്തി ന്റെ മകള്‍ കെ. അന്‍ഷിദക്ക് ചടങ്ങില്‍ വെച്ച് ഉപഹാരം നല്‍കി.

ഗ്രാമ പഞ്ചായത്ത് അംഗം അക്ബറലി പാറോക്കോട്ട് മുഖ്യാതിഥിയാ യി.കരിയര്‍ മോട്ടിവേറ്റര്‍ ഫാത്തിമ പടപ്പറമ്പ് ‘ആത്മവിശ്വാസത്തോ ടെ പരീക്ഷാ ഹാളിലേക്ക്’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. അലു മ്‌നി അസോസിയേഷന്‍ സെകട്ടറി പി. അബ്ദുസ്സലാം, ജോ. സെക്രട്ടറി സി. ബഷീര്‍, ട്രഷറര്‍ എം. അബ്ദു, സി. പി. ഹക്കീം, പി. മരക്കാര്‍, കെ. ബക്കര്‍, പി.കെ.ആസാദ്, സി.അബ്ദുള്‍ നാസര്‍, ഇ.മുംതാസ്, ഇ.മൈമൂ ന, ടി.പി.സൈനബ, കെകുഞ്ഞാത്തു, കെ.റുഖിയ, സി.സക്കീന എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!