അലനല്ലൂര്‍:സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതി പുരസ്‌കാരം നേടി യ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പി നാസറിനേയും കാലിക്കറ്റ് യൂ ണിവേഴ്‌സിറ്റി ബിഎ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥ മാക്കിയ അമൃതപ്രിയയേയും അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2015-2020 കാലയളവിലെ ഭരണസമിതിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. റിട്ട.അധ്യാപികയും മുന്‍ മെമ്പറുമായ ദേവകി ടീച്ചര്‍ മൊമെന്റോ നല്‍കി.

വട്ടമല പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍കോട്ടപ്പുറത്ത് രാധാകൃഷ്ണന്‍ അധ്യക്ഷനായി.മുന്‍ മെമ്പര്‍മാരായ മുഹമ്മദാലി മാസ്റ്റര്‍, യഹിയ, കെടി നാസര്‍,സീനത്ത്,റഹ്മത്ത്,ഗിരിജ ടീച്ചര്‍,സുജാത, ഗീതാദേവി ,ഷൈലജ,സുജിത,സുനിത,എന്നിവര്‍ പങ്കെടുത്തു.അമൃതപ്രിയക്ക് വേണ്ടി പിതാവ് രാധാകൃഷ്ണന്‍ മൊമെന്റോ സ്വീകരിച്ചു.റഷീദ് പരിയാരന്‍ സ്വാഗതവും അയ്യപ്പന്‍ കുറൂപ്പാടത്ത് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!