അലനല്ലൂര്‍:മണ്ണാര്‍ക്കാട് താലൂക്കില്‍ കവിതാ രചനയില്‍ അഭിരുചി യും താത്പര്യവുമുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കു ന്നതിനായി സമന്വയ എടത്തനാട്ടുകര ഏര്‍പ്പെടുത്തിയ സമന്വയ ക വിതാ പുരസ്‌കാരം 2021ലേക്ക് എന്‍ട്രികള്‍ ക്ഷണി ച്ചു.സ്‌കൂള്‍ വിഭാ ഗം പൊതുവിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. സ്‌കൂള്‍ വിഭാഗത്തില്‍ 10-ാം തരം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.പൊതുവിഭാഗത്തില്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും മത്സരിക്കാം.പ്രവാസികള്‍ക്കും പങ്കെടുക്കാം.

മത്സരത്തിന് പ്രത്യേക വിഷയമില്ല.രചനകള്‍ ഇരുപത് വരിയില്‍ കവിയരുത്.വിദ്യാര്‍ത്ഥികള്‍ സ്വന്തം രചനകള്‍ സ്‌കൂള്‍ അധികാ രിയുടെ സാക്ഷ്യപ്പെടുത്തലോടു കൂടിയാണ് അയക്കേണ്ടത്. സൃ ഷ്ടികള്‍ അക്ഷയ സെന്റര്‍ എടത്തനാട്ടുകര,വട്ടമണ്ണപ്പുറം പിഒ. അലനല്ലൂര്‍:678601 എന്ന വിലാസത്തിലേക്ക് തപാല്‍ വഴിയോ samanwayaedk@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ 9747248122 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് വഴിയോ അയക്കാം. രചനകള്‍ തപാലില്‍ അയക്കുന്നവര്‍ കവറിന് പുറത്ത് സമന്വയ കവിതാ പുരസ്‌കാരം 2021 എന്ന് എഴുതേണ്ടതാണ്.സൃഷ്ടികള്‍ 2021 മാര്‍ച്ച് 30നകം ലഭിക്കണം.രചനകള്‍ അവാര്‍ഡ് ജൂറി പരിശോധിച്ച് വിജയികളെ നിശ്ചയിക്കും.മെയ് മാസത്തില്‍ എടത്ത നാട്ടുകരയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്ക് 9747248122 ,6238615174.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!