മണ്ണാര്‍ക്കാട്:അരകുര്‍ശ്ശി ഉദയര്‍ക്കുന്ന് ഭഗവതിക്ക് നാളെ ചെറിയ ആറാട്ട്.രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ആറാ ട്ടെഴുന്നെള്ളിപ്പ്,മേളം,നാദസ്വരം,വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെ പയ്യനെടം മണികണ്ഠനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍,ആറ് മണി മുതല്‍ ഏഴ് മണി വരെ നാദസ്വരം,8.30 മുതല്‍ ആറാട്ടെഴുന്നെള്ളിപ്പ്,മേളം,ഇടയ്ക്ക പ്രദക്ഷിണം എന്നിവ നടക്കും.
നാലാംപൂര ദിനമായ ഇന്ന് രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ആറാട്ടെഴുന്നെള്ളിപ്പ്,മേളം,നാദസ്വരം,വൈകീട്ട് ആറ് മണി മുതല്‍ ഏഴ് വരെ നാദസ്വരം,8.30 മുതല്‍ ആറാട്ടെഴുന്നെള്ളിപ്പ്, മേ ളം,ഇടയ്ക്ക പ്രദക്ഷിണം എന്നിവയുണ്ടായി.
27നാണ് വലിയ ആറാട്ട്.രാവിലെ 8.30 മുതല്‍ ആറാട്ടെഴുന്നെള്ളിപ്പ്, കുന്തിപ്പുഴ ആറാട്ടുകടവില്‍ കഞ്ഞിപ്പാര്‍ച്ച ചടങ്ങുമാത്രമായി നട ക്കും.ഭക്തര്‍ക്ക് കഞ്ഞിവിതരണമുണ്ടാകില്ല.വൈകീട്ട് മൂന്ന് മണിക്ക് ചാക്യാര്‍കൂത്ത്,ആറ് മണിക്ക് ഡബിള്‍ തായമ്പക,തുടര്‍ന്ന് കൊമ്പ് പറ്റ്,കുഴല്‍പറ്റ്,രാത്രി 9.30 മുതല്‍ ആറാട്ടെഴുന്നെള്ളിപ്പ്,മേളം കാഴ്ച ശീവേലി എന്നിവ നടക്കും.
ചെട്ടിവേല ദിവസമായ 28ന് വൈകീട്ട് നാല് മണി മുതല്‍ അഞ്ചു വരെ യാത്രാബലി,താന്ത്രികചടങ്ങുകള്‍,തുടര്‍ന്ന് സ്ഥാനീയ ചെട്ടി മാരെ ക്ഷേത്രത്തിലേക്ക് ആനയിക്കല്‍,എഴുമണി മുതല്‍ എട്ടു മണിവരെ ആറാട്ടെഴുന്നെള്ളിപ്പ്,തുടര്‍ന്ന് 21 പ്രദക്ഷിണം, കൊടി യിറക്കല്‍ എന്നിവ നടക്കും.