അഗളി:അട്ടപ്പാടിയില്‍ ക്യാന്‍സര്‍ രോഗ നിയന്ത്രണത്തിന്റെ ഭാഗ മായുള്ള കാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പിന് ഫെബ്രുവരി 27ന് തുട ക്കമാകും.ആരോഗ്യവകുപ്പ്,ആരോഗ്യകേരളം,അട്ടപ്പാടി ബ്ലോക്ക് പ ഞ്ചായത്ത്,കഞ്ചിക്കോട് കാന്‍സര്‍ സെന്റര്‍,കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവര്‍ സംയുക്തമായാണ് ക്യാമ്പ് സംഘടി പ്പിക്കുന്നത്.അട്ടപ്പാടി ബ്ലോക്കിന് കീഴിലുള്ള അഗളി,പുതൂര്‍, ഷോള യൂര്‍ പഞ്ചായത്തുകളിലാണ് ക്യാമ്പ് നടക്കുക.
27ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കോട്ടത്തറ ആശുപത്രിയിലാണ് ആദ്യ ക്യാമ്പ്.മാര്‍ച്ച് നാലിന് രാവിലെ പത്ത് മണിക്ക് പുതൂര്‍ കുടും ബാരോഗ്യ കേന്ദ്രത്തിലും,മാര്‍ച്ച് ആറിന് ഷോളയൂര്‍ കുടുംബാരോ ഗ്യ കേന്ദ്രത്തിലും ക്യാമ്പ് നടക്കും.മാര്‍ച്ച് 24,25,26,29,30,31 തിയ്യതിക ളില്‍ മാമോഗ്രാം പരിശോധനയും ഉണ്ടാകും.ക്യാമ്പില്‍ ആര്‍ക്കെ ങ്കിലും കാന്‍സര്‍ രോഗം നിര്‍ണ്ണയിക്കപ്പെട്ടാല്‍ തുടര്‍ ചികിത്സ യ്ക്കും സൗകര്യമൊരുക്കും.ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ വിദഗ്ദ്ധരുടെ സേവനം കോട്ടത്തറ ആശുപത്രിയില്‍ ഒരുക്കുന്നുണ്ട്.
ക്യാമ്പിന് മുന്നോടിയായി ജെപിഎച്ച് എന്‍മാര്‍, ജെഎച്ച്‌ഐമാര്‍, ആശാവര്‍ക്കര്‍മാര്‍,അംഗന്‍വാടി വര്‍ക്കര്‍മാര്‍,എസ് ടി പ്രമോട്ടര്‍ മാര്‍,കുടുംബശ്രീ അനിമേറ്റര്‍മാര്‍ എന്നിവര്‍ക്കായി ആരോഗ്യവകുപ്പ് പരിശീലനം നല്‍കിയിരുന്നു.ജനുവരി മാസത്തിലെ പ്രൈമറി പാലി യേറ്റീവ് കെയറിന്റെ പ്രതിമാസ റിപ്പോര്‍ട്ടനുസരിച്ച് അഗളി, ഷോള യൂര്‍,പുതൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ 116 രോഗികള്‍ രജിസ്റ്റര്‍ ചെ യ്തിട്ടുണ്ട്.ഇതില്‍ 29 പേര്‍ പട്ടികവര്‍ഗക്കാരാണ്.കാന്‍സര്‍ രോഗലക്ഷ ണങ്ങള്‍ ഉള്ളവര്‍ ക്യാമ്പുകള്‍ പ്രയോജനപ്പെടുത്തണമെന്ന് അട്ടപ്പാടി ട്രൈബല്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.പ്രഭുദാസ് അറിയിച്ചു.