മണ്ണാര്‍ക്കാട്:വനം വകുപ്പ് ജീവനക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് വിഭാഗം അഗളി റേഞ്ചി ന്റെ കീഴിലുള്ള ശിങ്കപാറ മാതൃക ഫോറസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക സൗകര്യ ങ്ങളും ഉപകരണങ്ങളോടും കൂടി വനം വകുപ്പ് സേനയെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിലുള്ള ശര്‍മിള ജയറാം മെമോറിയാല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വി. കെ. ശ്രീകണ്ഠന്‍ എം. പി അധ്യക്ഷനായി.
ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി. രവി, ഗ്രാമപഞ്ചായത് അംഗം പഴനി സ്വാമി, ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ പി. പി. പ്രമോദ്, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ വി. പി. ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.