അലനല്ലൂര്‍:കൃഷി,ഭവനം,കുടിവെള്ളം,പശ്ചാത്തല സൗകര്യം, തൊ ഴിലുറപ്പ് പദ്ധതി,ഉത്പാദന മേഖലയ്ക്ക് മുന്‍ഗണന നല്‍കി അലനല്ലൂ ര്‍ ഗ്രാമ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തേക്കുള്ള ബജറ്റ് അവതരി പ്പിച്ചു.39.93 കോടി രൂപ വരവും,38.98 കോടി രൂപ ചെലവും 95.16 ലക്ഷം രൂപ മിച്ചവും വരുന്ന ബജറ്റ് വൈസ് പ്രസിഡന്റ് കെ ഹംസ അവതരിപ്പിച്ചു.കാര്‍ഷിക മേഖലയ്ക്കും ഉത്പാദനമേഖലയ്ക്കും 96.82 ലക്ഷം,ഭവന നിര്‍മാണത്തിന് 77 ലക്ഷം,കുടിവെള്ളത്തിനായി 30 ലക്ഷം,പശ്ചാത്തല സൗകര്യമൊരുക്കുന്നതിന് 2.67 കോടി തൊഴി ലുറപ്പ് പദ്ധതിക്കായി 11 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിരി ക്കുന്നത്.
വനംവകുപ്പ് സ്ഥലം വിട്ട് നിന്നാല്‍ ചോലമണ്ണ്,ചെകിടികുഴി,ചൂരപ്പട്ട പ്രദേശവാസികള്‍ക്കായി ഗതാഗത സൗകര്യമൊരുക്കുന്നതിന് പദ്ധ തി ആവിഷ്‌കരിക്കുമെന്ന് വൈസ് പ്രസിഡന്റ് കെ ഹംസ പറഞ്ഞു .ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതി, ചന്തപ്പടിയില്‍ റോഡ് സേഫ്റ്റി സര്‍ക്കിള്‍ നിര്‍മാണം,കുട്ടികള്‍ക്കായി വിവിധ കലകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തിട്ടു ണ്ടെന്നും ഹംസ പറഞ്ഞു.യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് മുള്ളത്ത് ലത അധ്യക്ഷയായി.വികസനകാര്യ സ്റ്റാന്റിംഗ് കമ്മി റ്റി ചെയര്‍പേഴ്‌സണ്‍ വി.അനിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മഠത്തൊടി അലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈല ഷാജഹാന്‍, പി.മുസ്തഫ, പി.എം മധു, പി.രഞ്ജിത്ത്, പി.അക്ബര്‍, സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നി വര്‍ സംസാരിച്ചു. ഷീബ നന്ദി പറഞ്ഞു