മണ്ണാര്‍ക്കാട്:സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ളപ രിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം അതേ പടി നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ മണ്ണാര്‍ക്കാട് കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം.സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശ ങ്ങളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പെടുത്തിയെ ന്നാരോപിച്ച് പാലക്കാട് ജില്ലാ കര്‍ഷക സംരക്ഷണ സമിതിയുടേയും കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്റെയും (കിഫ) നേതൃത്വത്തില്‍ സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡ ന്റെ ഓഫീസിലേക്ക് പ്രതിഷേധ പദയാത്രയും പരാതി പ്രവാഹവും നടത്തി.
നൂറ് കണക്കിന് പരാതികള്‍ ഇതിന് മുമ്പ് അയച്ചിട്ടും അതൊന്നും പരിഗണിക്കാതെ തദ്ദേശവാസികള്‍ക്ക് പരാതികളൊന്നുമില്ലെന്ന വസ്തുത വിരുദ്ധമായ റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കിയതിന്റെ അടി സ്ഥാനത്തില്‍ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉള്‍പ്പ ടെ പുറപ്പെടുവിച്ച കരട് റിപ്പോര്‍ട്ട് അതേപടി അന്തിമമാക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകര്‍ വനംവകുപ്പ് അധികൃതര്‍ക്ക് നേരി ട്ടെത്തി പരാതിയും നല്‍കി.വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.ജില്ലാ കര്‍ഷക സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് അഡ്വ.കെടി തോമസ് അധ്യക്ഷനായി.കിഫ സംസ്ഥാന ചെയര്‍മാന്‍ അലക്‌സ് ഒഴുകയില്‍ മുഖ്യപ്രഭാഷണം നടത്തി.
ജനപ്രതിനിധികളായ ഗഫൂര്‍ കോല്‍ക്കളത്തില്‍,വിജയലക്ഷ്മി,നിജോ വര്‍ഗീസ്,യുഡിഎഫ് നേതാക്കളായ ടിഎ.സലാം മാസ്റ്റര്‍,പിസി ബേബി,യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത,കിഫ സംസ്ഥാന പ്രസിഡന്റ് അലക്‌സ് ചാണ്ടി,കത്തോലിക്ക കോണ്‍ഗ്രസ് രൂപത ട്രഷറര്‍ മാത്യു കല്ലടി ക്കോട്,കിഫ അമ്പലപ്പാറ മേഖല പ്രസിഡന്റ് ദേവരാജന്‍,ജില്ലാ കര്‍ഷക സംരക്ഷണ സമിതി നേതാക്കളായ വികെ അബൂബക്ക ര്‍,ജോണ്‍ കൈതമറ്റം,ജോണ്‍സന്‍ ജോസഫ്,സണ്ണിജോസഫ് എന്നി വര്‍ സംബന്ധിച്ചു.ജോണ്‍സണ്‍ വിലങ്ങുപാറ സ്വാഗതവും ജോമി ജോര്‍ജ്ജ് നന്ദിയും പറഞ്ഞു.നഗരത്തിലെ കുടു ബില്‍ഡിംഗ് പരിസ രത്ത് നിന്നാണ് പദയാത്ര ആരംഭിച്ചത്.