വി.കെ.ശ്രീകണ്ഠന്‍ എം.പി താക്കോല്‍ദാനം നിര്‍വ്വഹിച്ചു

കോട്ടോപ്പാടം:സഹപാഠികളുടെ സ്നേഹതണലില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷഹീമിനും കുഞ്ഞുസഹോദരങ്ങള്‍ക്കും വീ ടൊരുങ്ങി.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ‘സഹ പാഠിക്കൊരു സ്നേഹവീട് ‘ പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എന്‍.എസ്.എസ് വള ണ്ടിയര്‍മാരുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടെയും സാ ന്നിധ്യത്തില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പി സ്‌നേഹവീടിന്റെ താക്കോ ല്‍ ഷഹീമിന് കൈമാറി.

തലചായ്ക്കാനിടമില്ലാത്തവര്‍ക്ക് തണലാകുന്ന ഇത്തരം സദ്പ്രവൃ ത്തികള്‍ സമൂഹത്തിന് ഏറെ മാതൃകാപരമാണെണ് ശ്രീകണ്ഠന്‍ എം. പി പറഞ്ഞു. വീട് നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയ എന്‍.എസ്.എസ് ടീമംഗങ്ങളെയും പിന്തുണച്ചവരെയും അദ്ദേഹം അഭിനന്ദിച്ചു. ഔ ദ്യോഗിക സേവനത്തില്‍ നിന്ന് വിരമിക്കുന്ന ഹിന്ദി അധ്യാപിക കെ.കെ.അംബികക്കും സാമൂഹ്യശാസ്ത്രാധ്യാപകന്‍ കെ.രവീന്ദ്ര നും പി.ടി.എ യുടെയും ഹയര്‍സെക്കണ്ടറി സ്റ്റാഫ് കൗണ്‍സിലി ന്റെയും സ്‌നേഹോപഹാരങ്ങള്‍ എം.പി ചടങ്ങില്‍ സമ്മാനിച്ചു.

ജീവിത വഴിയില്‍ പിതാവിനെ നഷ്ടപ്പെട്ട പ്രിയകൂട്ടുകാരന്‍ ഷഹീ മിനും കുടുംബത്തിനും തണലൊരുക്കിയതിന്റെ സന്തോഷത്തി ലാണ് കോട്ടോപ്പാടത്തെ എന്‍.എസ്.എസ് ടീം.വീടിന്റെ തറപ്പണി പൂര്‍ത്തിയാക്കിയെങ്കിലും സ്വന്തമായൊരു കിടപ്പാടമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകാതെ അകാലത്തില്‍ ജീവന്‍ വെടിഞ്ഞ ചെള്ളി വീട്ടില്‍ കബീറിന്റെ പറക്കമുറ്റാത്ത മക്കളുടെയും നിരാ ലംബരായ കുടുംബത്തിന്റെയും കണ്ണീരൊപ്പാന്‍ സഹപാഠികളും അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ക്കുകയായിരു ന്നു.പ്രോ ഗ്രാം ഓഫീസര്‍ ബാബു ആലായന്റെ നേതൃത്വത്തില്‍ എന്‍.എസ്. എസ് ടീം അംഗങ്ങളുടെ ഏറെ നാളത്തെ പ്രവര്‍ത്തന ഫലമായാണ് സ്‌നേഹവീട് പൂര്‍ത്തിയായത്.എന്‍.എസ്.എസ് ടീം നിര്‍മ്മാണ ചെല വ് കണ്ടെത്തുന്നതിനായി സംഭാവനകള്‍ സ്വരൂപിച്ചതിനു പുറമെ ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് ഭക്ഷ്യമേളയും സം ഘടിപ്പി ച്ചു.നിര്‍മ്മാണത്തിനാവശ്യമായ മറ്റു വിഭവങ്ങളും സാമഗ്രികളും സുമനസ്സുകള്‍ സംഭാവനയായി നല്‍കി.രണ്ടു കിടപ്പ് മുറികളും ഡൈനിങ്ങ് ഹാള്‍,അടുക്കള,മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള 900 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന് ഒമ്പത് ലക്ഷത്തോളം രൂപ യാണ് ചെലവ് വന്നത്.

കോട്ടാപ്പാടം പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷയാ യി.സ്‌കൂള്‍ മാനേജ്‌മെന്റ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ എ.മെഹര്‍ബാന്‍, പടുവി ല്‍ കുഞ്ഞിമുഹമ്മദ്,റഫീന റഷീദ്,കെ. ടി.അബ്ദുള്ള, ഒ.നാസര്‍, പി. ടി.എ പ്രസിഡണ്ട് കെ.നാസര്‍ഫൈസി,മാനേജര്‍ കല്ലടി റഷീദ്, പ്രിന്‍ സിപ്പാള്‍ പി. ജയശ്രീ,മുന്‍ പ്രിന്‍സിപ്പാള്‍ കെ.ഹസ്സന്‍, പ്രധാനാധ്യാപി ക എ. രമണി,എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ. എച്ച്.ഫഹദ്, പ്രോഗ്രാം ഓഫീസര്‍ ബാബു ആലായന്‍,വീട് നിര്‍മ്മാണ കമ്മിറ്റി ഭാരവാഹികളായ എം.പി.സാദിഖ്,ഹമീദ് കൊമ്പത്ത്, കെ.പി.നൗഫ ല്‍,എന്‍.ഹബീബ്‌റഹിമാന്‍,കെ.മൊയ്തുട്ടി,എം.പി.ഷംജിത്ത്,അയ്യപ്പദാസന്‍,പി.എം.കുഞ്ഞിക്കോയ തങ്ങള്‍, കെ.ബാവ,വി.പി. ഷൗക്കത്ത്, വി.പി.സലാഹുദ്ദീന്‍,കെ.സാജിദ്,മന്‍സൂര്‍,പി. ഇ.സുധ,എം.അജിത എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!