മണ്ണാര്‍ക്കാട്: കലാസാഹിത്യ വേദിയുടെ 15-ാം വാര്‍ഷിക ആഘോ ഷം ഫെബ്രുവരി 28ന് ഉച്ചയ്ക്ക് 2.30ന്‌ നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ നടക്കും.എന്‍. ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.ഓര്‍മ്മ സെ ക്രട്ടറി എം. കെ ഹരിദാസ് അധ്യക്ഷനാകും.ചടങ്ങില്‍ ഡോക കെപി ശിവദാസ ന്‍,മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍, കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ അരിയൂര്‍ രാമകൃഷ്ണന്‍ എന്നിവരെ ഓര്‍മ്മ പുരസ്‌കാരം 2021 നല്‍കി ആദരിക്കും. രക്ഷാധി കാരി ടി അബൂബക്കര്‍ പ്രവര്‍ത്തന അവലോകനം നടത്തും.കഥ യുടെ വര്‍ ത്തമാനകാല കരുത്ത് എന്ന വിഷയത്തില്‍ സാഹിത്യ കാരന്‍ കെപി എസ് പയ്യനെടവും കവിതയുടെ പുതിയ കാല കാഴ്ച കള്‍ എന്ന വിഷ യത്തില്‍ മാധ്യമപ്രവര്‍ത്തകനും നോവലിസ്റ്റുമായ എസ് വി അയ്യരും പ്രഭാഷണം നടത്തും.ഡോ രഘുനാഥ് പാറയ്ക്കല്‍, ഡോ.എം.കമ്മാപ്പ, എം പുരുഷോത്തന്‍,കെ സി സച്ചിദാനന്ദന്‍,ടി ആര്‍ സെബാസ്റ്റി യന്‍ ,ഡോ.ഷിഹാബുദ്ധീന്‍,പിഎന്‍ മോഹനന്‍ മാസ്റ്റര്‍ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും.ഓര്‍മ്മ പ്രസിഡന്റ് സുധാകരന്‍ മണ്ണാര്‍ ക്കാട് സ്വാഗതവും ട്രഷറര്‍ എ രാമകൃ ഷ്ണന്‍ നന്ദിയും പറയും.തുടര്‍ന്ന് കവിയരങ്ങും കുറുംകഥയും അരങ്ങേറും വൃന്ദാവനം ഗോപകുമാര്‍ ,ശിവപ്രസാദ് പാലോട്,സി മുഹമ്മദാലി,അസീസ് ഭീമനാട്,ശിവദാന്‍ ആലിക്കല്‍,റഷീദ് കുമരംപുത്തൂര്‍,മധു അലനല്ലൂര്‍,സിദ്ദീഖ് മച്ചിങ്ങ ല്‍,രാധാകൃഷ്ണന്‍ മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!