മണ്ണാര്‍ക്കാട്:ഇന്ധന-പാചക വാതക വിലവര്‍ധനക്കെതിരെ അടുപ്പു കൂട്ടി സമരം നടത്താന്‍ കാറ്ററിംഗ് ആന്‍ഡ് ഹോട്ടല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എഫ്‌ഐടിയു) മണ്ണാര്‍ക്കാട് മേഖലയിലുള്ള യൂണിറ്റ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.അംഗങ്ങളുടെ ആരോഗ്യ പരിരക്ഷയ്ക്കായി ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കാനും സംഘടന ശാക്തീകരണത്തിന്റെ ഭാഗമായി യൂണിറ്റ് യോഗങ്ങള്‍ വിളിച്ച് ചേര്‍ ക്കാനും തീരുമാനിച്ചു.യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി ലുഖ്മാന്‍, സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം,ജില്ലാ പ്രസിഡന്റ് മുത്തു മണ്ണാര്‍ക്കാട്,എഫ്‌ഐടിയു ജില്ലാ സെക്രട്ടറി അസീസ് ആല ത്തൂര്‍,വെല്‍ഫയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ വി അമീര്‍ എന്നിവര്‍ സംസാരിച്ചു.