മണ്ണാര്‍ക്കാട് :നഗരസഭയില്‍ 2021 മാര്‍ച്ച് 31 വരെ കെട്ടിട നികുതി പിഴപ്പലിശ കൂടാതെ ഒറ്റത്തവണയായി അടയ്ക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു.നഗരസഭപരിധിയിലെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ലൈസന്‍സ് ഈ മാസം 28ന് മുമ്പായി ഓണ്‍ലൈനാ യി (revenue.lsgkerala.gov.in) പുതുക്കേണ്ടതാണ്.
നിലവില്‍ ലൈസന്‍സ് എടുത്തിട്ടില്ലാത്ത സ്ഥാപനങ്ങള്‍ പുതിയ ലൈസന്‍സ് എടുക്കണം. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളുടെ മേല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.ഫെബ്രുവരി,മാര്‍ച്ച് മാസങ്ങളി ലെ എല്ലാ അവധി ദിവസങ്ങളിലും നഗരസഭാ ഓഫീസില്‍ വസ്തു നികുതി,തൊഴില്‍ നികുതി,ലൈസന്‍സ് ഫീസ് എന്നിവ സ്വീകരി ക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുള്ളതായും സെക്രട്ടറി അറി യിച്ചു.