താക്കോല്‍ദാനം നാളെ
മണ്ണാര്‍ക്കാട്:ജീവിത വഴിയില്‍ പിതാവിനെ നഷ്ടപ്പെട്ട പ്രിയകൂട്ടുകാ രന്‍ ഷഹീമിനും കുടുംബത്തിനും തണലൊരുക്കിയതിന്റെ സന്തോ ഷത്തിലാണ് കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്.സ്‌കൂളിലെ എന്‍.എസ്.എസ് വള ണ്ടിയര്‍മാരും അധ്യാപകരും ചേര്‍ന്ന് അഭ്യുദയകാംക്ഷികളുടെയും ഉദാരമതികളുടെയും സഹകരണത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാ ക്കിയ വീടിന്റെ താക്കോല്‍ദാനം നാളെ രാവിലെ 11.30 ന് വി.കെ. ശ്രീകണ്ഠന്‍ എം.പി കുടുംബത്തിന് കൈമാറും.
സ്വന്തമായ കിടപ്പാടത്തിനായി തറപ്പണി പൂര്‍ത്തിയാക്കിയെങ്കിലും ഷഹീമിന്റെ പിതാവ് ചെള്ളി കബീറിന് വീടെന്ന സ്വപ്നം സാക്ഷാ ത്കരിക്കാനായില്ല.പറക്കമുറ്റാത്ത ഷഹീമിനും സഹോദരങ്ങള്‍ക്കും തലചായ്ക്കാനൊരു കൂര പോലുമില്ലാത്ത അവസ്ഥയില്‍ കൂട്ടുകാര ന്റെ കണ്ണീരൊപ്പാന്‍ സഹപാഠികളും രക്ഷിതാക്കളും സ്‌കൂള്‍ അധി കൃതരും കൈകോര്‍ക്കുകയായിരുന്നു.പ്രോഗ്രാം ഓഫീസര്‍ ബാബു ആലായന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് ടീം അംഗങ്ങളുടെ ഏറെ നാളത്തെ പ്രവര്‍ത്തന ഫലമായാണ് സ്‌നേഹവീട് പൂര്‍ത്തിയാ യത്.എന്‍.എസ്.എസ് ടീം നിര്‍മ്മാണ ചെലവ് കണ്ടെത്തുന്നതിനായി സംഭാവനകള്‍ സ്വരൂപിച്ചതിനു പുറമെ ഉപജില്ലാ കലോത്സവത്തോട നുബന്ധിച്ച് ഭക്ഷ്യമേളയും സംഘടിപ്പിച്ചിരുന്നു. നിര്‍മ്മാണത്തിനാ വശ്യമായ മറ്റു വിഭവങ്ങളും സാമഗ്രികളും സുമനസ്സുകള്‍ സംഭാവന യായി നല്‍കി.രണ്ടു കിടപ്പ് മുറികളും ഡൈനിങ്ങ് ഹാള്‍,അടുക്കള, മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള 900 ചതുരശ്രയടി വിസ്തീര്‍ണമു ള്ള വീടിന് ഒമ്പത് ലക്ഷത്തോളം രൂപ ചെലവായി.
താക്കോല്‍ദാന ചടങ്ങില്‍ കോട്ടാപ്പാടം പഞ്ചായത്ത് പ്രസിഡണ്ട് അക്കര ജസീന അധ്യക്ഷത വഹിക്കും.ത്രിതല പഞ്ചായത്ത് ജന പ്രതിനിധികളായ എ. മെഹര്‍ബാന്‍ ടീച്ചര്‍,പടുവില്‍ കുഞ്ഞിമുഹ മ്മദ്, കെ.ടി.അബ്ദുള്ള,സ്‌കൂള്‍ മാനേജ്‌മെന്റ് ട്രസ്റ്റ് ചെയര്‍മാന്‍ കല്ലടി അബൂബക്കര്‍,പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി, എന്‍.എസ്. എസ് ഹയര്‍സെക്കണ്ടറി വിങ് ജില്ലാ കണ്‍വീനര്‍ ഡോ.എന്‍. രാജേ ഷ്,മാനേജര്‍ കല്ലടി റഷീദ്, പ്രിന്‍സിപ്പാള്‍ പി.ജയശ്രീ,മുന്‍ പ്രിന്‍സി പ്പാള്‍ കെ.ഹസ്സന്‍,പ്രധാനാധ്യാപിക എ.രമണി,എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.എച്ച്.ഫഹദ്,ബാബു ആലായന്‍, എം.പി.സാദിഖ് തുടങ്ങിയവര്‍ പങ്കെടുക്കും.