കോട്ടോപ്പാടം: പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ചെറുപാര്ളി റാഷിദ ചികിത്സാ സഹായ നിധി കുടുംബത്തിനു വേണ്ടി വാര്‍ഡ് മെമ്പര്‍ ഫായിസ ടീച്ചര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി എം.കെ.രവീന്ദ്രനാഥില്‍ നിന്നും ഏറ്റുവാങ്ങി. റാഷിദ യുടെ ഗൃഹാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എം. ചന്ദ്രദാസന്‍ ലൈബ്രറി ഭരണസമിതി അംഗങ്ങളായ രാമകൃഷ്ണന്, കെ.വിപിന്‍,എ.ഷൗക്കത്തലി,എം.മനോജ്,എ.ഹുസൈന്,നാട്ടുകാരായ കെ.മൂസ്സ,സി.ബഷീര്‍ എന്നിവര്‍ സംബന്ധിച്ചു.തലച്ചോറില്‍ രക്തം കട്ട പിടിച്ച് ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ നാളുകളായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ അബോധാവ സ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയു കയാണ് റാഷിദ.10ഉം 7ഉം 3ഉം വയസ്സായ കുട്ടികളുടെ മാതാവാണ്.