മണ്ണാര്‍ക്കാട്:പെരിമ്പടാരി പോത്തോഴിക്കാവില്‍ പുലിയെ കണ്ട തായി അഭ്യൂഹം.കുരങ്ങന്‍ചോല പാതയോരത്തുള്ള റബ്ബര്‍ തോട്ട ത്തിന് സമീപത്തായാണ് തിങ്കളാഴ്ച പുലര്‍ച്ചെ പുലിയെ കണ്ടതായി പ്രദേശവാസിയായ ബാബു നാട്ടുകാരെ അറിയിച്ചത്. വനംവകു പ്പിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ഏഴരയോടെ മണ്ണാര്‍ക്കാട് ദ്രുത പ്രതികരണ സേന അംഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ കാല് പ്പാടുകളോ മറ്റോ കണ്ടെത്തിയിട്ടില്ല.കാട്ടുപൂച്ചയായിരിക്കാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.