അലനല്ലൂർ : പൊതു വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങൾ ജന ങ്ങളിലേക്കെത്തിക്കാൻ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ ) പാലക്കാട് ജില്ലാ കലാവേദി സംഘടിപ്പിക്കുന്ന ത്രിദിന അധ്യാപക കലാജാഥ -ഹൃദയപക്ഷം തിങ്കളാഴ്ച്ച കോട്ടോ പ്പാടത്ത് ഉദ്ഘാടനം ചെയ്യും.ജില്ലയിലെ 12 ഉപജില്ലകളിൽ കലാ ജാഥ പ്രയാണം നടത്തും.ഡോക്യൂഡ്രാമ, സംഗീതശില്പം എന്നിവയാണ് കലാ ജാഥയുടെ ഭാഗമായി അവതരിപ്പിക്കുന്നത്. കോട്ടോപ്പാടം സെന്ററിൽ രാവിലെ 10 മണിക്ക് സി.പി.എം മണ്ണാർക്കാട് ഏരിയാ സെക്രട്ടറി യു.ടി.രാമകൃഷ്ണൻ കലാ ജാഥ ഉദ്ഘാടനം ചെയ്യും. പുരോ ഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ മുഖ്യഭാഷണം നടത്തും. ആദ്യ ദിനത്തിൽ ചെർപ്പുളശ്ശേരി, പത്തി രിപ്പാല, എന്നിവിടങ്ങളിലെ പര്യാടനത്തിനു ശേഷം പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിൽ ജാഥ സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!