അലനല്ലൂര്‍:കെഎസ് യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറി യേറ്റ് മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉള്‍പ്പ ടെയുള്ള നേതാക്കള്‍ക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേ തൃത്വത്തില്‍ എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ആഷിഫ് കാപ്പില്‍ അധ്യക്ഷനായി.കോണ്‍ഗ്രസ് നേതാ ക്കളായ റഫീക്ക് കൊടക്കാടന്‍,സുരേഷ് കൊടിങ്ങയില്‍,നസീഫ് പാലക്കാഴി,റസാഖ് മംഗലത്ത്,സുബൈര്‍ തൂമ്പത്ത്,അസീസ് കാര, സിദ്ദീഖ്,കബീര്‍ ചങ്ങലീരി, സിജില്‍, ഫൈസല്‍ കൊന്നപ്പടി എന്നി വര്‍ സംസാരിച്ചു.കെ എസ് യു നേതാക്കളായ സി.കെ ഷാഹിദ്, അഹാന ജോസഫ്, റിഷാദ് പൂകാടംച്ചേരി, റിയാസ്,ഷെബിന്‍, പ്രിയ ങ്ക, ഷാനില്‍,ഷബീര്‍ ഓട്ടുപ്പാറ, സഫ്വാന്‍ പള്ളിക്കുന്ന്,ഹര്‍ഷാദ്, അസറു,ഹനാന്‍,കിരണ്‍, നിസാര്‍,ബിന്‍ഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!