മണ്ണാര്‍ക്കാട്:ഇന്ധന-പാചക വാതക വില വര്‍ധനക്കെതിരെ ജില്ലയി ല്‍ സിപിഎം നേതൃത്വത്തില്‍ ബ്രാഞ്ച്,ബൂത്ത് കേന്ദ്രങ്ങളില്‍ അടുപ്പു കൂട്ടി സമരം നടത്തി.കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു സമ രം.കോവിഡ് മഹാമാരിയില്‍ ജീവിതം ദുരിതപൂര്‍ണമായ സാധാര ണക്കാര്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിച്ച് കൂടുതല്‍ പ്രതിസ ന്ധിയിലേക്ക് വീഴ്ത്തുകയാണ് കേന്ദ്രസര്‍ക്കാരെന്ന് സമരം കുറ്റപ്പെ ടുത്തി.സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമാ യാണ് ജില്ലയിലും അടുപ്പുകൂട്ടി സമരം നടത്തിയത്.
കുമരംപുത്തൂര്‍ പഞ്ചായത്തിലെ പള്ളിക്കുന്ന്,നെച്ചുള്ളി ബ്രാഞ്ചുക ള്‍ സംയുക്തമായി നടത്തിയ അടുപ്പുകൂട്ടി സമരം സിപിഎം മണ്ണാ ര്‍ക്കാട് ഏരിയ കമ്മിറ്റി അംഗം എ കുമാരന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി റാസിക് അധ്യക്ഷനായി.കുത്തനിയില്‍ കാദര്‍, അന്‍ഷാദ് തോട്ടശ്ശേരി,ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അലനല്ലൂര്‍ ബൂത്ത് 27 ടൗണില്‍ നടത്തിയ സമരം ഏരിയ കമ്മിറ്റി അംഗം കെ എ സുദര്‍ശന കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ മൊയ്തീന്‍ കുട്ടി അധ്യക്ഷനായി.ഏരിയ കമ്മിറ്റി അംഗം പി മുസ്തഫ,ലോക്കല്‍ സെക്രട്ടറി ടോമി,വി അബ്ദുല്‍ സലീം തുടങ്ങിയവര്‍ സംസാരിച്ചു. തോമസ് സംസാരിച്ചു.ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി പി നജീബ് സ്വാഗ തവും ലോക്കല്‍ കമ്മിറ്റി അംഗം പി അബ്ദുല്‍ കരീം നന്ദിയും പറ ഞ്ഞു.
കോട്ടോപ്പാടം കണ്ടമംഗലം ബ്രാഞ്ച് നേതൃത്വത്തില്‍ കണ്ടമംഗലം സെന്ററില്‍ നടന്ന സമരം ലോക്കല്‍ കമ്മിറ്റി അംഗം എം മനോജ് ഉദ്ഘാടനം ചെയ്തു.കെ രാമകൃഷ്ണന്‍ അധ്യക്ഷനായി.സി മൊയ്തീന്‍ കുട്ടി,കെ വിപിന്‍, എ.സുബ്രഹ്മണ്യന്‍, സി.ബിജു, സൈനുദ്ദീന്‍, കെ. മജീദ്,ചെന്നാറിയില്‍ മുഹമ്മദാലി,അബ്ദുള്ള.എ എന്നിവര്‍ നേതൃത്വം നല്‍കി.