അലനല്ലൂര്‍: കാറിടിച്ച് കാല്‍നട യാത്രകാരിയായി യുവതി മരിച്ചു. ഉപ്പുകുളം താണിക്കുന്നിലെ വടക്കേപീടിക മൊയ്തീന് കുട്ടിയുടെ മകള്‍ നസീറയാണ് (38) മരിച്ചത്. കര്‍ക്കിടാംകുന്ന് ആലുങ്ങല്‍ സെ ന്ററില്‍ വെച്ച് ശനിയാഴ്ച്ച രാവിലെ എട്ടര മണിയോടെയാണ് അപ കടമുണ്ടായത്. റോഡിനരികിലൂടെ നടന്ന് പോവുകയായിരുന്ന നസീ റയെ മേലാറ്റൂര്‍ ഭാഗത്തുനിന്നും അലനല്ലൂര്‍ ഭാഗത്തേക്ക് പോവുകയാ യിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. പെരിന്തല് മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷി ക്കാനായില്ല. നസീറ ലോട്ടറി വില്‍പ്പനക്കാരിയായിരുന്നു. മാതാവ്: ആസ്യ. മക്കള്‍: റസ് മിയ, റംഷാദ്. മരുമകന്: സമീര്‍ ഹുസൈന്.